Suspended | സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി പരാതി

 


കോഴിക്കോട്: (www.kvartha.com) സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി പരാതി. കോഴിക്കോട് നൊച്ചാട് എഎല്‍പി സ്‌കൂളിലെ അധ്യാപകനും കോണ്‍ഗ്രസ് മണ്ഡലം സെക്രടറിയുമായ സികെ അജീഷിനെതിരെയാണ് കേസുകളില്‍ ഉള്‍പെട്ടതിന്റെ പേരില്‍ നടപടിയെടുത്തത്.

എന്നാല്‍ പൊലീസ് തനിക്കെതിരെ കള്ളക്കേസ് എടുത്തതാണെന്നും സിപിഎം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും അജീഷ് പറഞ്ഞു. നൊച്ചാട് കോണ്‍ഗ്രസ് ഓഫിസിന് നേരെയുണ്ടായ ആക്രമണമാണ് എല്ലാത്തിനും തുടക്കമെന്നും അധ്യാപകന്‍ പറയുന്നു. ആക്രമണത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവിനെ ഒരുസംഘം മര്‍ദിച്ചു. ഇതു ചോദ്യം ചെയ്യാനെത്തിയതായിരുന്നു അജീഷ്. എന്നാല്‍ കത്തിക്കും എന്ന് പറഞ്ഞത് കലാപാഹ്വാനം ആണെന്നാണ് പൊലീസിന്റെ വാദം. തുടര്‍ന്ന് കേസെടുക്കുകയും പിന്നാലെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

Suspended | സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി പരാതി

ടിപി രാമകൃഷ്ണന്‍ എംഎല്‍എയുടെ പരാതിയിലാണ് അധ്യാപകനെതിരെയുള്ള വകുപ്പുതല നടപടി. കലാപാഹ്വാനത്തിന് പുറമേ പൊലീസിനെ ആക്രമിച്ചതിനും അജീഷിനെതിരെ കേസുണ്ട്. ഇതില്‍ കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. ഇതിന് പിന്നാലെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മാനേജര്‍ക്ക് എഇഒ കത്ത് നല്‍കി. എന്നാല്‍ അധ്യാപകന്‍ നല്‍കിയ വിശദീകരണം തൃപ്തികരമായതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നായിരുന്നു മാനേജറുടെ മറുപടി.

തുടര്‍ന്ന്, നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എഇഒക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 15 ദിവസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് അജീഷിന്റെ തീരുമാനം.

Keywords: Former CPM leader who joined Congress, suspended from School, Kozhikode, News, Teacher, Suspension, Allegation, Complaint, Police, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia