പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 01.06.2021) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സിപിഎം മുന്‍ ബ്രാഞ്ച് സെക്രടറി വേശാല നെല്യോട്ട് വയലിലെ കെ പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മയ്യില്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ബാലസംഘം പ്രവര്‍ത്തകനെയാണ് പ്രശാന്ത് പീഡിപ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റില്‍

ഒരാഴ്ച മുന്‍പ് ബാലസംഘം പ്രവര്‍ത്തനത്തിന് എത്തിയ കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെല്യോട്ട് വയല്‍ ബ്രാഞ്ച് സെക്രടറിയായിരുന്ന പ്രശാന്തിനെ, ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് നീക്കം ചെയ്തത്.

Keywords:  Former CPM Branch Secretary Arrested in Molest Case at Kannur, Kannur, News, Police, Arrested, CPM, Molestation, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia