Obituary | അന്നൂരിലെ മുന്‍ അധ്യാപകന്‍ പി കൃഷ്ണ പൊതുവാള്‍ നിര്യാതനായി
കണ്ണൂര്‍: (KVARTHA) പയ്യന്നൂര്‍ അന്നൂര്‍ യുപി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ കാറമേല്‍ പ്രശാന്തിയിലെ പി കൃഷ്ണ പൊതുവാള്‍ (96) നിര്യാതനായി. ശ്രീ വിദ്യാധിരാജാ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. അന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രാരാധക സംഘം പ്രസിഡന്റും കേളപ്പന്‍ സര്‍വീസ് സെന്റര്‍, സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം സ്ഥാപകാംഗം, ലാല്‍ ബഹദൂര്‍ ശാസ്ത്രി ഗ്രന്ഥാലയം കാരയില്‍, നാട്ടുവേദി അന്നൂര്‍ രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പയ്യാടക്കത്ത് സരോജിനി അമ്മ. മക്കള്‍: പി കൃഷ്ണകുമാര്‍(തൃശൂര്‍), പി ശശികല (അന്നൂര്‍), പി സഹദേവന്‍ (മാനേജിംഗ് ഡയറക്ടര്‍, മത്സ്യഫെഡ്), പി പ്രകാശ് ( സയന്റിസ്റ്റ് ഐ എസ് ആര്‍ ഒ ബാംഗ്ലൂര്‍), പി ബാബുരാജ് (സിവില്‍ എന്‍ജിനിയര്‍).
മരുമക്കള്‍: അഡ്വ. കെകെ ശൈലജ, പി തമ്പാന്‍ (അന്നൂര്‍), സിസി സുമ (അധ്യാപിക മാതമംഗലം ഹയര്‍ സെകന്‍ഡറി സ്‌കൂള്‍), കെജി ഗീത (ബാംഗ്ലൂര്‍), ലതിക ബാബുരാജ് (പയ്യന്നൂര്‍).