SWISS-TOWER 24/07/2023

ആദിവാസികള്‍ക്ക് വനാവകാശം; കൈവശ ഭൂമിയില്‍ കൃഷി ചെയ്യാമെന്നും വീട് നിര്‍മ്മിക്കാന്‍ മരം മുറിക്കാമെന്നും മന്ത്രി കെ രാജു

 



പത്തനംതിട്ട: (www.kvartha.com 09.02.2020) വനാന്തര്‍ഭാഗത്ത് താമസിക്കുന്ന ആദിവാസികള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിന് അവര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിച്ചെടുക്കാമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. റാന്നി കരിക്കുളം മാതൃകാവനം സ്റ്റേഷന്റെയും ഡോര്‍മിറ്ററിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് പുതിയ 25 മാതൃകാ വനം സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതില്‍ 10 എണ്ണം പൂര്‍ത്തിയായി. പൊലീസ് സ്റ്റേഷന്‍ മാതൃകയില്‍ വനം സ്റ്റേഷനുകളുടെയും പ്രവര്‍ത്തനം വ്യാപിപ്പിക്കും. നാട്ടില്‍ ഇറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് അനുഭവ സമ്പത്തുള്ളവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

ആദിവാസികള്‍ക്ക് വനാവകാശം; കൈവശ ഭൂമിയില്‍ കൃഷി ചെയ്യാമെന്നും വീട് നിര്‍മ്മിക്കാന്‍ മരം മുറിക്കാമെന്നും മന്ത്രി കെ രാജു

വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് വനാവകാശമുണ്ടെന്നും വീടു വയ്ക്കാനും വനവിഭവങ്ങള്‍ ശേഖരിക്കാനും കൈവശ ഭൂമിയില്‍ കൃഷി ചെയ്യാനും അവകാശമുണ്ടെന്നും എന്നാല്‍ അന്യര്‍ക്കു ഭൂമി വില്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാട്ടുപന്നികളുടെ ശല്യം തടയുന്നതിന് പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കുന്ന ജനജാഗ്രതാ സമിതി അംഗങ്ങള്‍ക്ക് സിറ്റിങ് ഫീസ് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
 
Keywords:  News, News, Kerala, Pathanamthitta, Minister, Forest, Forest Rights for Tribals 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia