ഭാര്യയുടെ പരാതിയില്‍ പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ച ഫോറസ്റ്റ് ഗാര്‍ഡ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
Nov 30, 2016, 11:45 IST
തിരുവനന്തപുരം: (www.kvartha.com 30.11.2016) ഭാര്യയുടെ പരാതിയില്‍ പോലീസ് സ്‌റ്റേഷനില്‍വിളിപ്പിച്ച് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ച ഫോറസ്റ്റ് ഗാര്‍ഡ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍.
വഴുതക്കാട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ കുളത്തൂര്‍ കിഴക്കുംകര എ.ജി നിവാസില്‍ ഗുരുദാസന്‍- ജയകുമാരി ദമ്പതികളുടെ മകന്‍ സുജിത്തിന്റെ (35) മൃതദേഹമാണ് കുളത്തൂര്‍ പൗണ്ട് കടവിന് സമീപത്തുവെച്ച് കണ്ടെത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് നൈറ്റ് പട്രോളിലായിരുന്ന തുമ്പ പോലീസ് ആണ് മൃതദേഹം കണ്ടെത്തിയത്. സംശയകരമായ സാഹചര്യത്തില്‍ ബൈക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സിലെ വിലാസത്തില്‍ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്. ഒരു കൈ വേര്‍പെട്ട് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് തുമ്പ പോലീസ് സ്ഥലത്ത് നടത്തിയ തെരച്ചിലിലാണ് വേര്‍പെട്ട കൈ കണ്ടെടുത്തത്.
സുജിത്തുമായി പിണങ്ങി രണ്ടുദിവസം മുമ്പാണ് ഭാര്യ മീര മകന്‍ നാലുവയസുകാരനായ ആദിയുമൊത്ത് സ്വന്തം വീട്ടിലേക്ക് പോയത്. ഇതിനിടെ വഞ്ചിയൂരിലെ ഒരു ഡേ കെയറിലാക്കിയ ആദിയെ കഴിഞ്ഞദിവസം സുജിത്തെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതേ തുടര്‍ന്ന് സുജിത്ത് തന്നെ മര്‍ദിച്ചതായും കുട്ടിയെ ഡേകെയറില്‍ നിന്ന് കൊണ്ടുപോയതായും ആരോപിച്ച് മീര വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ സുജിത്തിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ബന്ധുക്കള്‍ക്കൊപ്പമെത്തിയ സുജിത്തിനോട് കുട്ടിയെ മീരയ്ക്ക് കൈമാറാനും കൗണ്‍സിലിംഗിനായി അടുത്ത ദിവസം ഇരുവരും സ്‌റ്റേഷനിലെത്തണമെന്നും പോലീസ് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം സ്‌റ്റേഷനില്‍ നിന്ന് പോയ സുജിത്തിനെ രാത്രിയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം ഭാര്യ തനിക്കെതിരെ പോലീസില്‍ പരാതിപ്പെട്ടതിന്റെ മനോവിഷമത്താലാണ് സുജിത് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയതായി പൂന്തുറ പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കുളത്തൂര്‍ കോലത്തുകര ശ്മശാനത്തില്‍ സംസ്‌കരിക്കും.

Also Read:
സി പി എം സമരത്തിന് കാരണം പാര്‍ട്ടിക്കാരുടെ ചൊല്‍പടിക്ക് നില്‍ക്കാത്തതിലുള്ള വിരോധമെന്ന് ബേഡകം എസ് ഐ
Keywords: forest guard found dead On railway track, Sujith, Police, Police Station, Dead Body, Wife, Child, Complaint, Office, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.