Senna Plant | വനംവകുപ്പിന്റെ പദ്ധതിയായ 'സെന്ന' സംസ്ഥാനങ്ങള്‍ക്ക് ഭീഷണിയാകുന്നു; ഫോറസ്റ്റ് ഫസ്റ്റിന്റെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ തുടരുന്നു

 


വയനാട്: (KVARTHA) സാമൂഹ്യവനവല്‍ക്കരണത്തിന്റെ ഭാഗമായി വനംവകുപ്പ് തന്നെ നട്ടുവളര്‍ത്തിയ സസ്യമാണ് സെന്ന. തെക്കനമേരികയില്‍ നിന്ന് കടന്നുവന്ന സെന്ന സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി വനംവകുപ്പ് തന്നെയാണ് മുത്തങ്ങ വനമേഖലയിലുള്‍പെട്ട പൊന്‍കുഴിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെ നട്ടുപിടിപ്പിക്കുന്നത്. വേരുകള്‍ പടര്‍ത്തിയ ഇടത്തെല്ലാം മറ്റ് സസ്യജാലങ്ങളെ ഇല്ലാതാക്കുന്നുവെന്നതാണ് സെന്നയുടെ പ്രത്യേകത. അതുവഴി വനത്തിന്റെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നു.

ഇതോടെ, സാമൂഹ്യവനവല്‍ക്കരണത്തിന്റെ ഭാഗമായി വനംവകുപ്പ് തന്നെ നട്ടുവളര്‍ത്തിയ സെന്ന എന്ന സസ്യം വയനാടന്‍ കാടുകള്‍ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങള്‍ക്കും ഭീഷണിയാകുന്നു. നീലഗിരി വനമേഖലയിലേക്കും കര്‍ണാടകയുടെ ഭാഗമായ വനപ്രദേശങ്ങളിലേക്ക് സെന്ന എന്ന അധിനിവേശ സസ്യം വേരുകള്‍ പടര്‍ത്തിയിരിക്കുകയാണ്.

സര്‍കാരിതര സംഘടനയായ ഫോറസ്റ്റ് ഫസ്റ്റിന്റെ നേതൃത്വത്തില്‍ ഇത് വ്യാപകമാകുന്നതിനെതിരെ പ്രതിരോധ നടപടികളും തുടരുന്നുണ്ട്. ഇതിന്റെ വേരറുക്കുക എന്ന ദൗത്യം സര്‍കാരിന്റെ സാമ്പത്തിക സഹായമില്ലാതെ നടപ്പാക്കുകയാണ് ഫോറസ്റ്റ് ഫസ്റ്റ് എന്ന സംഘടന. നൂറ്റിയറുപതേകറോളം പ്രദേശത്തെ സെന്ന നീക്കാന്‍ ഈ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. സെന്ന നീക്കം ചെയ്ത ഇടങ്ങളിലെല്ലാം വനം സ്വാഭാവികത വീണ്ടെടുക്കുന്നുണ്ട് എന്നതാണ് അനുഭവം.

വേരുകളില്‍ നിന്ന് പോലും പടരാന്‍ ശേഷിയുള്ള സസ്യമായതിനാല്‍ ഉണക്കിക്കളയുകയോ പിഴുതുമാറ്റുകയോ ചെയ്യുകയാണ്. വയനാടന്‍ കാടുകള്‍ക്കുമപ്പുറം ഹെക്ടര്‍കണക്കിന് പ്രദേശങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ട് സെന്ന. മഞ്ഞ നിറത്തില്‍ പൂത്തുനില്‍ക്കുന്ന കാഴ്ച മനോഹരമെങ്കിലും മണ്ണിന്റെ നൈസര്‍ഗിക ഗുണങ്ങളില്ലാതാക്കുകയും നിര്‍ജലീകരണം വരുത്തുകയും ചെയ്യുന്നതോടെ വന്യമൃഗങ്ങളെയും സാരമായി ബാധിക്കുന്ന ഒന്നായി ഈ അധിനിവേശ സസ്യം മാറിയിട്ടുണ്ട്.

ഇതിന്റെ മഞ്ഞനിറത്തിലുള്ള പൂക്കള്‍ കാണാന്‍ ഏറെ മനോഹരമാണെങ്കിലും സുഗന്ധ വാഹികള്‍ അല്ല. ഏകദേശം മൂന്നു മീറ്റര്‍ ഉയരത്തില്‍ വരെ ഇവ വളരുന്നു. ഇതിന്റെ ഫലത്തില്‍ കാണപ്പെടുന്ന വിത്തുകള്‍ ശേഖരിച്ച് മുളപ്പിച്ചാണ് പുതിയ തൈ ഉല്‍പാദന സാധ്യമാക്കുന്നത്.

Senna Plant | വനംവകുപ്പിന്റെ പദ്ധതിയായ 'സെന്ന' സംസ്ഥാനങ്ങള്‍ക്ക് ഭീഷണിയാകുന്നു; ഫോറസ്റ്റ് ഫസ്റ്റിന്റെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ തുടരുന്നു



Keywords: News, Kerala, Kerala-News, Wayanad-News, Forest Department, Scheme, Senna Plant, Threatens, Wayanad, States, Preventive Measures, Forest First, Cultivated, Forest Department's Scheme Senna Plant Threatens Wayanad and other States; Preventive measures continue under the leadership of Forest First.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia