SWISS-TOWER 24/07/2023

Tiger | കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ച് മയക്കി

 


ADVERTISEMENT

ഇരിട്ടി: (KVARTHA) കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കൊട്ടിയൂർ പഞ്ചായതിലെ പന്നിയാംമലയിൽ പ്രദേശവാസിയുടെ കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ മയക്കുവെടിവച്ചു. കടുവ പൂര്‍ണമായും മയങ്ങിയാൽ കൂട്ടിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്.

Tiger | കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ച് മയക്കി

രാവിലെ ടാപിംഗ് തൊഴിലാളികളാണ് കടുവ കമ്പിവേലിയിൽ കുടുങ്ങി നിൽക്കുന്നത് കണ്ടത്. ഇതേ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. കടുവ കമ്പി വേലിയിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തേക്കുള്ള റോഡുകൾ അടച്ച ശേഷമാണ് കടുവയെ മയക്കുവെടി വച്ചത്.

മയക്കുവെടി വെച്ച കടുവയെ വയനാട്ടിലെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്നാണ് സൂചന. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്.

Keywords: News, Kerala, Iritty, Tiger Trapped, Kottiyoor, Malayalam News, Forest Department, Action,  Forest department's action against tiger.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia