Maoist Threat | ആറളത്ത് അംഗബലവും ആയുധവുമില്ല, മാവോയിസ്റ്റ് ഭീഷണിയെ നേരിടാനാകാതെ വനംവകുപ്പ്

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ മാവോയിസ്റ്റുകളെ നേരിടാന്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് കയ്യില്‍ വടിപോലുമില്ലാത്തത് പ്രതിസന്ധിയിലാക്കുന്നു. വനംവകുപ്പിലെ താല്‍കാലിക വാചര്‍മാരും സ്ഥിരം ജീവനക്കാരുമാണ് ഈ പ്രതിസന്ധി നേരിടുന്നത്. പലപ്പോഴും വനാന്തര്‍ ഭാഗത്തേക്ക് പോകേണ്ടി വരുന്നതും വന്യമൃഗങ്ങളുടെ മുന്‍പില്‍പ്പെട്ടുപോകുന്നതും ഇവര്‍ തന്നെയാണ്.


Maoist Threat | ആറളത്ത് അംഗബലവും ആയുധവുമില്ല, മാവോയിസ്റ്റ് ഭീഷണിയെ നേരിടാനാകാതെ വനംവകുപ്പ്

അതുകൊണ്ടു തന്നെ മാവോയിസ്റ്റ് ഭീഷണി മാത്രമല്ല വനത്തിലെ പ്രതികൂല സാഹചര്യങ്ങളും ഇവരെ അലട്ടുന്നുണ്ട്. മലയോര മേഖലയിലെ ദളിത്, ആദിവാസി യുവാക്കളെയാണ് ഫോറസ്റ്റ് വാചര്‍മാരായി നിയമിക്കുന്നത്. കാടിനെ നന്നായി അറിയാമെങ്കിലും മാവോയിസ്റ്റ് ഭീഷണിക്ക് മുന്‍പില്‍ ഇവരും പകച്ചു നില്‍ക്കുകയാണ്. അംഗബലവും ആയുധവും നല്ല വാഹനവുമില്ലാതെ വനമേഖലയിലെ പ്രതികൂല സാഹചര്യങ്ങളെ നേരിടാനാകാതെ വെളളം കുടിക്കുകയാണ് വനപാലകര്‍.

മാവോയിസ്റ്റ് സാന്നിധ്യമുളള ആറളം കൊട്ടിയൂര്‍ വനമേഖലയില്‍ പൊലീസും മാവോയിസ്റ്റ് വിരുദ്ധ ഗ്രൂപും ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. ഇതിനുശേഷം ദിവസങ്ങള്‍ക്കുളളില്‍ തന്നെ ഇവര്‍ രാമച്ചിയിലെത്തിയിരുന്നു.

ഡ്രോണ്‍ ഉള്‍പെടെയുളള അത്യാധുനിക ഉപകരണങ്ങളുമായുളള തിരച്ചിലിനാണ് ആന്‍ഡി നക്‌സല്‍ സ്‌ക്വാഡും തണ്ടര്‍ബോള്‍ടും ഒരുങ്ങുന്നത്. വനമേഖലയില്‍ മാവോയിസ്റ്റുകള്‍ കാംപ് ചെയ്യുന്ന സ്ഥലം മാര്‍ക് ചെയ്യാനാണ് ഇവരുടെ നീക്കം. എന്നാല്‍ നിബിഡമായ പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗമായ കൊട്ടിയൂര്‍ വന്യജീവിസങ്കേതത്തില്‍ ഇതു എത്രമാത്രം പ്രയോഗികമാണെന്നു ഇതുവരെ തെളിഞ്ഞിട്ടില്ല. ഇത്തരം ഡ്രോണുകള്‍ വെടിവച്ചിടാന്‍ പോലും സാധ്യതയുണ്ടെന്ന നിഗമനമുണ്ട്.

അയ്യന്‍കുന്ന്, ആറളം, കൊട്ടിയൂര്‍ വനമേഖലകളില്‍ ആയുധധാരികളായ മാവോയിസ്റ്റുകളുടെ സ്ഥിരം സാന്നിധ്യമുണ്ടെങ്കിലും വെടിയുതിര്‍ക്കുന്നത് ആദ്യമായാണ്. കഴിഞ്ഞ ദിവസം കേളകം രാമച്ചിയിലെത്തിയ സിപി മൊയ്തീന്റെ നേതൃത്വത്തിലുളള സംഘം തന്നെയാണ് വനംവകുപ്പ് വാചര്‍മാര്‍ക്കെതിരെ വെടിവച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

ആറളം വനമേഖലയിലെ ചാവച്ചിയില്‍ നിന്നാണ് ഏഴു റൗന്‍ഡ് വെടി വനപാലകര്‍ക്കെതിരെ ഉതിര്‍ത്തത്. സിപി മൊയ്തീന്റെ നേതൃത്വത്തിലുളള അഞ്ചംഗസംഘമാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തണ്ടര്‍ ബോള്‍ടാണെന്ന സംശയത്താലാണ് മാവോയിസ്റ്റുകള്‍ രക്ഷപ്പെടുന്നതിനായി നിറയൊഴിച്ചത്. ഇവര്‍ക്കെതിരെ യു എ പി എ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ റെയ്ന്‍ജ് ഡി ഐ ജി തോംസണ്‍ ജോസ് ഉള്‍പെടെയുളള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.

Keywords:  Forest department unable to deal with Maoist threat, Kannur, News, Maoist Threat, Forest Department, Weapon, UAPA, Drone, Camp, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia