Safari Park | വനംവകുപ്പ് ടൈഗര്‍ സഫാരി പാര്‍കിന് ആറളവും പരിഗണനയില്‍
Nov 2, 2023, 20:00 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) സംസ്ഥാന വനം-വന്യജീവി വകുപ്പ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ടൈഗര്‍ സഫാരി പാര്‍കിന് ആറളം വന്യജീവി സങ്കേതവും പരിഗണനയില്‍. കോഴിക്കോട് പെരുവണ്ണാമുഴിയിലോ ആറളം വന്യജീവി സങ്കേതത്തിലോ തുടങ്ങാനാണ് പ്രാഥമിക തീരുമാനം.
ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് കൂട് വെച്ച് പിടിക്കുന്ന കടുവകളെ പ്രത്യേക ആവാസ വ്യവസ്ഥ ഒരുക്കി സംരക്ഷിക്കുന്നതോടൊപ്പം വിനോദ സഞ്ചാരകേന്ദ്രമാക്കി വളര്‍ത്തുക കൂടിയാണ് പാര്‍കിന്റെ ലക്ഷ്യം. പലയിടങ്ങളില്‍ നിന്ന് പിടിച്ച അഞ്ച് കടുവകളെ ബത്തേരിയില്‍ പ്രത്യേക കൂടുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കടുവകളെ ഇനിയും പിടിക്കേണ്ടി വരും.
ഇതിനായി പെരുവണ്ണാമുഴിയില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതിന് ഏതെങ്കിലും തരത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായാല്‍ ആറളം പരിഗണിക്കാനാണ് ആലോചിക്കുന്നത്. ആറളം ഫാമിനോട് ചേര്‍ന്ന് വന്യജീവി സങ്കേതത്തിന്റെ 45 ഏകര്‍ ഭൂമിയുണ്ട്. ഇത് ഫാമിന് വിട്ടുകൊടുത്താല്‍, വന്യജീവി സങ്കേതത്തിന്റെ പ്രധാന പ്രവേശന കവാടത്തോട് ചേര്‍ന്ന് ഇത്രയും ഭൂമി തിരിച്ചുകിട്ടും.
ഇവിടെ സഫാരി പാര്‍ക് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പെരുവണ്ണാമുഴിയേക്കാള്‍ അനുയോജ്യമായ ഭൂപ്രകൃതിയും കാലാവസ്ഥയും ആറളത്താണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വനംവകുപ്പ് മന്ത്രി എകെ ശശീന്ദന്റെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ ഉടന്‍ അന്തിമ തീര്‍പ്പിലെത്തുമെന്നാണ് സൂചന.
ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് കൂട് വെച്ച് പിടിക്കുന്ന കടുവകളെ പ്രത്യേക ആവാസ വ്യവസ്ഥ ഒരുക്കി സംരക്ഷിക്കുന്നതോടൊപ്പം വിനോദ സഞ്ചാരകേന്ദ്രമാക്കി വളര്‍ത്തുക കൂടിയാണ് പാര്‍കിന്റെ ലക്ഷ്യം. പലയിടങ്ങളില്‍ നിന്ന് പിടിച്ച അഞ്ച് കടുവകളെ ബത്തേരിയില്‍ പ്രത്യേക കൂടുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കടുവകളെ ഇനിയും പിടിക്കേണ്ടി വരും.
ഇവിടെ സഫാരി പാര്‍ക് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പെരുവണ്ണാമുഴിയേക്കാള്‍ അനുയോജ്യമായ ഭൂപ്രകൃതിയും കാലാവസ്ഥയും ആറളത്താണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വനംവകുപ്പ് മന്ത്രി എകെ ശശീന്ദന്റെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ ഉടന്‍ അന്തിമ തീര്‍പ്പിലെത്തുമെന്നാണ് സൂചന.
Keywords: Forest Department is also considering Aralam for Tiger Safari Park, Kannur, News, Forest Department, Aralam, Tiger Safari Park, Minister, Tiger, Land, Minister, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

