Inspection | ഇരിട്ടി വനം ചെക് പോസ്റ്റില്‍ വനം വകുപ്പ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി

 


ADVERTISEMENT

തലശേരി: (www.kvartha.com) ഇരിട്ടി വനം ചെക് പോസ്റ്റില്‍ വനം വകുപ്പ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. വ്യാപക പരാതിയെ തുടര്‍ന്ന് സംസ്ഥാന വനം വകുപ്പ് വിജിലന്‍സ് മേധാവി പ്രമോദ് ജി കൃഷ്ണന്റെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ ജില്ലയിലെ വനം ചെക് പോസ്റ്റുകളിലും വനം വകുപ്പ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തി.

Inspection | ഇരിട്ടി വനം ചെക് പോസ്റ്റില്‍ വനം വകുപ്പ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി

ഇരിട്ടി ചെക് പോസ്റ്റില്‍ കണ്ണൂര്‍ ഫ് ളയിംഗ് സ്‌ക്വാഡ് റെയ് ന്‍ജ് സംഘമാണ് മിന്നല്‍ പരിശോധന നടത്തിയത്. തിങ്കളാഴ്ച രാത്രി തുടങ്ങിയ പരിശോധന ചൊവ്വാഴ്ച രാവിലെ പത്തുമണിവരെ നീണ്ടുനിന്നു. പരിശോധനയില്‍ ക്രമക്കേടുകള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ഈ ചെക് പോസ്റ്റിന്റെ പരിധിയിലെ ഓണ്‍ലൈന്‍ പേയ് മെന്റുകളും പരിശോധിച്ചു വരികയാണ്.

റെയ് ന്‍ജ് ഫോറസ്റ്റ് ഓഫീസര്‍ കെവി ജയപ്രകാശ്, ഡെപ്യൂടി റെയ് ന്‍ജ് ഫോറസ്റ്റ് ഓഫിസര്‍ പി ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഹരിദാസ് ഡി, കെവി ശിവശങ്കര്‍ എന്നിവരാണ് പരിശോധന നടത്തിയത്.

Keywords:  Forest Department conducted vigilance flash inspection at Iritty Forest Check Post, Thalassery, News, Vigilance, Inspection, Check Post, Forest, Complaint, Order, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia