പക്ഷികള്‍ ചത്തൊടുങ്ങുന്നു; സ്ഥാപിച്ചുകൂടെ, പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം
Apr 13, 2019, 09:29 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.04.2019) സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ പക്ഷിമൃഗാദികള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു. ഈ സാഹചര്യത്തില്‍ പക്ഷികള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ വീട്ടുപരിസരങ്ങളില്‍ ഒരുക്കണമെന്ന് വനംവകുപ്പ് അറിയിച്ചു. കടുത്ത വേനല്‍ച്ചൂടില്‍ പക്ഷികള്‍ ചത്തൊടുങ്ങുന്നതായി പല ഭാഗത്തു നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.
പക്ഷികള്‍ക്ക് കുടിക്കാനും കുളിക്കാനും പാകത്തിലുള്ള മണ്പാത്രങ്ങളില് വെള്ളം കരുതുന്നതാണ് ഉചിതം. വീട്ടുമുറ്റത്തോ ടെറസുകളിലോ സണ്‍ഷേഡുകളിലോ ബാല്‍ക്കണികളിലോ മരത്തിലോ പക്ഷികള്‍ക്ക് സൗകര്യപ്രദമായി വന്നിരിക്കാന്‍ സൗകര്യമുള്ള എവിടെയും ഇത്തരം സംവിധാനം സ്ഥാപിക്കാം.
ദിവസവും പാത്രം കഴുകി പുതിയ വെള്ളം നിറച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം. സോപ്പോ മറ്റ് ഡിറ്റര്‍ജന്റുകളോ ഉപയോഗിച്ച് പാത്രം കഴുകരുത്. ദാഹശമനത്തിനു മാത്രമല്ല ശരീരത്തിലെ പരാദങ്ങളെ അകറ്റി രോഗവിമുക്തരാകുന്നതിനും പക്ഷികള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തും. ജനങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ചെറിയ ഇടപെടല്‍ പോലും പക്ഷി സമൂഹത്തിന്റെ അതിജീവനത്തിന് ഏറെ സഹായകരമാകും. കുട്ടികളും യുവാക്കളും മുന്നോട്ടു വന്ന് ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്ന് വനംവകുപ്പ് മേധാവി പികെ കേശവന് അഭ്യര്‍ഥിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലബ്ബുകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഫപറവകള്ക്കായി ഇത്തരം തണ്ണീര്‍ക്കുടങ്ങള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. ധാരാളം വീടുകളിലും പാത്രങ്ങളില്‍ പക്ഷികള്‍ക്കായി വെള്ളം നിറച്ചുവെയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Thiruvananthapuram, Animals, Drinking Water, Trending, Death, Forest Department asks to store water for Birds.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.