ലോക്ക് ഡൗണ്‍ ലംഘനം; കോവളത്ത് ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതിന് മുമ്പ് വിദേശികള്‍ കൂട്ടത്തോടെ കടലില്‍ ഇറങ്ങി

 


തിരുവനന്തപുരം: (www.kvartha.com 14.04.2020) ലോക്ക് ഡൗണ്‍ ലംഘിച്ച് കോവളം ബീച്ചില്‍ വിദേശ വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ കടലില്‍ ഇറങ്ങി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതിന് മുമ്പേയാണ് വിദേശികള്‍ തീരത്തേക്ക് വന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഹോട്ടലില്‍ താമസിക്കുന്ന വിദേശികളോട് അധികൃതര്‍ അവിടെ തന്നെ തുടരാന്‍ നിര്‍ദേശിച്ചിരുന്നതിനിടെയാണ് ഇങ്ങനെയൊരു സംഭവം.

ലോക്ക് ഡൗണ്‍ ലംഘനം; കോവളത്ത് ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതിന് മുമ്പ് വിദേശികള്‍ കൂട്ടത്തോടെ കടലില്‍ ഇറങ്ങി

സംഭവത്തില്‍ ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് വിഴ്ചയുണ്ടായെന്നാണ് പ്രാഥമിക സൂചന. ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതിന് മുമ്പ് കടലില്‍ കുളിക്കാനാകുമെന്ന് ഹോട്ടല്‍ ഉടമകള്‍ പറഞ്ഞതായാണ് വിവരം.
ദൃശ്യങ്ങള്‍ വന്നശേഷമാണ് പോലീസ് വിവരം അറിഞ്ഞത്. പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Keywords:  News, Kerala, Thiruvananthapuram, Foreigners, Sea, Police, Hotel, Lockdown, Foreigners violate Lock Down in Kovalam Beach
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia