Budget | ബജറ്റ്: കേരളത്തിലേക്ക് വരുന്നു വിദേശ സർവകലാശാലകൾ; സ്വകാര്യ യൂനിവേഴ്സിറ്റികളും ആരംഭിക്കും; ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റമോ?
Feb 5, 2024, 11:02 IST
തിരുവനന്തപുരം: (KVARTHA) ഉന്നത വിദ്യാഭ്യാസ രംഗത്ത് നയം മാറ്റം വ്യക്തമാക്കുന്നതായി സംസ്ഥാന ബജറ്റ്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് തടയാന്‍ ഉന്നതവിദ്യാഭ്യാസ നിക്ഷേപക നയം നടപ്പാക്കുമെന്ന വലിയ പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയിട്ടുള്ളത്. കേരളത്തില്‍ വിദേശ സര്‍വകലാശാല കാംപസുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കും.
സംസ്ഥാനത്ത് ലോകോത്തര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉറപ്പാക്കുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനുള്ള ആശയങ്ങള്‍ രൂപീകരിക്കാന്‍ രാജ്യത്തിന് പുറത്ത് നാല് അകാഡമിക് കോണ്‍ക്ലേവുകള്‍ നടത്തും. പ്രവാസികളായ അകാഡമിക് വിദഗ്ധരുടെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും തീരുമാനമുണ്ട്. വിദേശ വിദ്യാർഥികളെ കേരളത്തിലോട്ട് ആകര്‍ഷിക്കുമെന്നും വിദേശ സര്‍വകലാശാല കാംപസുകള്‍ കേരളത്തിലും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നികുതി ഇളവുകള്‍ ഉള്‍പ്പെടെ നല്‍കിയായിരിക്കും സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുക. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിക്ഷേപത്തിന് പ്രത്യേക പ്രോല്‍സാഹനവും പാകേജുകളും ലഭ്യമാക്കുമെന്നും ബജറ്റ് പ്രഖ്യാപനങ്ങളിൽ പറയുന്നു.
< !- START disable copy paste -->

Keywords: News, Malayalam News, Kerala, Budget, Education, University, Schools, Foreign universities coming to Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.