ഫെഡറല്‍ ബാങ്കില്‍ പണയം വെച്ച വസ്തുവിന് സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോടീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 14.08.2021) ഫെഡറല്‍ ബാങ്കില്‍ പണയം വെച്ച വസ്തുവിന് സഹകരണ ബാങ്കില്‍ നിന്നും ജപ്തി നോടീസ്. 10 ലക്ഷം രൂപയിലേറെ വായ്പ തിരിച്ചടുക്കണം എന്ന് കാണിച്ചുകൊണ്ടാണ് ജപ്തി നോടീസ് വന്നത്. കൊടകര സ്വദേശി അജിത്തിനാണ് ബാങ്കില്‍ നിന്നും നോടീസ് വന്നത്.
   
 ഫെഡറല്‍ ബാങ്കില്‍ പണയം വെച്ച വസ്തുവിന് സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോടീസ്

അജിത്തിന്റെ പേരിലുണ്ടായ സ്ഥലത്തിനും പുരയിടത്തിനുമാണ് കുരുവിലശ്ശേരി സഹകരണ ബാങ്കില്‍ നിന്നും ജപ്തി നോടീസ് വന്നത്. ഈ സഹകരണ ബാങ്കില്‍ നിന്നും അജിത് യാതൊരു വായ്പയും എടുത്തിരുന്നില്ല. മാത്രമല്ല അവിടെ മെമ്പര്‍ഷിപും ഇല്ല.

2010-ല്‍ അജിത് ഈ സ്ഥലം സുബ്രഹ്മണ്യന്‍ എന്നയാളില്‍ നിന്ന് വാങ്ങുകയും എല്ലാ രേഖകളും നല്‍കി ഫെഡറല്‍ ബാങ്കില്‍ നിന്ന് വായ്പ എടുക്കുകയും ചെയ്തു. ഇതിനു പുറമെ യാതൊരു ബന്ധവുമില്ലാതെയാണ് അജിത്തിന് ജപ്തി നോടീസ് വന്നത്.

ബാങ്ക് സെക്രടറിയെയും പ്രസിഡന്റിനേയും ബന്ധപ്പെട്ടപ്പോള്‍ സ്ഥലത്തിന്റെ മുന്‍ ഉടമയുടെ വായ്പയുടെ തുടര്‍ നടപടി എന്ന രീതിയിലാണ് നോടീസ് അയച്ചതെന്നും ഇതൊരു സ്വാഭാവിക നടപടിയാണെന്നും ബാങ്ക് സെക്രടറി വിശദീകരിച്ചു.

Keywords:  News, Bank, Federal Bank, Thrissur, Loan, Kerala, Notice, Cash, Local News, Foreclosure notice from Co-operative Bank for mortgaged property in Federal Bank.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia