ഫോര്‍ഡിന്റെ ഏറ്റവും പുതിയ കോംപാക്ട് യൂട്ടിലിറ്റി വെഹിക്കിള്‍ ആദ്യമായി ഇന്ത്യയിലെത്തുന്നു

 


ADVERTISEMENT

കൊച്ചി:(www.kvartha.com 03/02/2018) ഫോര്‍ഡിന്റെ ഏറ്റവും പുതിയ ആഗോള ഉത്പന്നമായ കൂള്‍, കേപബിള്‍ അന്‍ഡ് കണക്ടഡ്, കോംപാക്ട് യൂട്ടിലിറ്റി വെഹിക്കില്‍ (സിയുവി) ഓള്‍ ന്യൂ ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. എസ് യു വിക്ക് സമാനമായ ദൃഢതയുള്ള ഡിസൈന്‍, മികച്ച പെര്‍ഫോമന്‍സ്, നൂതനമായ സാങ്കേതികവിദ്യകള്‍, അസാധാരണമായ ഇന്ധനക്ഷമത എന്നിവ സംയോജിപ്പിക്കുകയാണ് ഫോര്‍ഡിന്റെ ഏറ്റവും പുതിയ ഉത്പന്നം. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള വിപണികളിലെയും ഉപഭോക്താക്കള്‍ക്ക് മികച്ച ചോയ്‌സാകും ഇത്. ആഗോള തലത്തില്‍ തന്നെ ഇന്ത്യയിലാണ് ആദ്യമായി 2018 രണ്ടാം പാദത്തില്‍ ഓള്‍ന്യൂ ഫ്രീസ്‌റ്റൈല്‍ വില്‍പ്പന ആരംഭിക്കുന്നത്.

ഉപഭോക്താക്കള്‍ ആഗ്രഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഫോര്‍ഡിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയാണ് ഫോര്‍ഡ് ഫ്രീസ്‌റ്റൈലിന്റെ ആഗോള അവതരണമെന്ന് ഫോര്‍ഡ് ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അനുരാഗ് മെഹ്‌റോത്ര പറഞ്ഞു. എസ് യു വിക്ക് സമാനമായ വാഹനങ്ങള്‍ക്കായുള്ള ഉപഭോക്താക്കളുടെ വര്‍ധിക്കുന്ന ആവശ്യത്തിന് ഫോര്‍ഡിന്റെ പരിഹാരം എന്ന നിലയിലാകും ഓള്‍ന്യൂ ഫ്രീസ്‌റ്റൈലിനെ പരിഗണിക്കുക.

ഫോര്‍ഡിന്റെ ഏറ്റവും പുതിയ കോംപാക്ട് യൂട്ടിലിറ്റി വെഹിക്കിള്‍ ആദ്യമായി ഇന്ത്യയിലെത്തുന്നു


പ്രൗഢി നിറഞ്ഞ സീറ്റിംഗ് പൊസിഷന്‍ തിരക്കേറിയ നഗര സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ യാണ് മറ്റു സവിശേഷതകള്‍. എക്കോസ്‌പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് കോംപാക്ട് എസ് യു വികള്‍ക്ക് മാത്രമായുള്ള വിഭാഗത്തിന് തുടക്കമിട്ട ഫോര്‍ഡ് ഇന്ത്യയിലെ മൊത്തം വാഹന വിപണിയെയും മറികടക്കുന്ന വില്‍പ്പന കൈവരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Vehicle, Sale, Ford, Ford India unveils compact utility vehicles
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia