Protest | ബിരുദ സിലബസ് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് എഫ് നടത്തിയ സര്‍വകലാശാല പ്രതിഷേധ മാര്‍ചില്‍ പൊലീസുമായി ബലപ്രയോഗം


എം എസ് എഫ് ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തിലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന കമിറ്റി അംഗം ഇജാസ് ആറളം പ്രതിഷേധ മാര്‍ച് ഉദ് ഘാടനം ചെയ്തു
സര്‍വകലാശാലയിലെ മുന്‍വശത്തെ കവാടത്തിലൂടെ ഇരച്ചുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള ബലപ്രയോഗം അരമണിക്കൂറോളം നീണ്ടു.
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് എം എസ് എഫ് നടത്തിയ പ്രതിഷേധ മാര്‍ചില്‍ പൊലീസുമായി ഉന്തും തളളും. സര്‍വകലാശാലയിലെ മുന്‍വശത്തെ കവാടത്തിലൂടെ ഇരച്ചുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള ബലപ്രയോഗം അരമണിക്കൂറോളം നീണ്ടു.
നാലുവര്‍ഷ ബിരുദം സിലബസ് ഉടന്‍ പ്രസിദ്ധീകരിക്കുക, വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികളുടെ തുടര്‍ പഠന ആശങ്ക പരിഹരിക്കുക പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കുക, യു ജി നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി റിസള്‍ട് ഉടന്‍ പുറത്ത് വിടുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ച് എം എസ് എഫ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ യൂണിവേഴ്സിറ്റി ഉപരോധിച്ചു.
എം എസ് എഫ് ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തിലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന കമിറ്റി അംഗം ഇജാസ് ആറളം പ്രതിഷേധ മാര്‍ച് ഉദ് ഘാടനം ചെയ്തു. ജില്ലാ ജെനറല്‍ സെക്രടറി കെ പി റംശാദ്, ഭാരവാഹികളായ ശഹബാസ് കയ്യത്ത്, യൂനുസ് പടന്നോട്ട്, തസ്ലീം അടിപ്പാലം, അന്‍വര്‍ ശക്കീര്‍, ആദില്‍ എടയന്നൂര്‍, കണ്ണൂര്‍ യൂനിവേഴ്സിറ്റി സെനറ്റ് മെമ്പര്‍ ടി പി ഫര്‍ഹാന, നഹ്ല സഈദ്, സക്കീര്‍ തായിനേരി, മുനവ്വിര്‍ ഇരിക്കൂര്‍ എന്നിവര്‍ സംസാരിച്ചു. മണിക്കൂറുകളോളം യൂനിവേഴ്സിറ്റി ആസ്ഥാനം ഉപരോധിച്ച എം എസ് എഫ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.