SWISS-TOWER 24/07/2023

ഉമ്മന്‍ ചാണ്ടിക്കും മാണിക്കും പിള്ള ഒരു മാവോയിസ്റ്റ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21/01/2015) കേരള കോണ്‍ഗ്രസ് ചെയര്‍മാനും യുഡിഎഫ് എംഎല്‍എ കെ.ബി. ഗണേഷ്‌കുമാറിന്റെ പിതാവും യുഡിഎഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും എന്നതില്‍ നിന്ന് ആര്‍. ബാലകൃഷ്ണ പിള്ള ഇപ്പോള്‍ മാറിയിരിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ധനമന്ത്രി കെ.എം. മാണിയുടെയും ശത്രുക്കളുടെ നിരയിലേക്ക്. മാവോയിസ്റ്റുളേക്കാള്‍ വലിയ തലവേദന. നിയമസഭയില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും അദ്ദേഹത്തിന്റെ ഓഫീസിനും എതിരേ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ യുഡിഎഫ് നിയമസഭാകക്ഷി യോഗത്തില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്ന ഗണേഷിനു പിന്നാലെ, യുഡിഎഫില്‍ നിന്നുതന്നെ പുറത്തേക്കുള്ള വഴിയിലാണു പിള്ള എന്നാണു മുന്നണിക്കുള്ളില്‍ നിന്നുള്ള സൂചനകള്‍.

എന്നാല്‍ പിള്ളയേയും മകനെയും പഴയ വിരോധമൊക്കെ മാറ്റിനിര്‍ത്തി കൂടെക്കൂട്ടാന്‍ ഇടതുമുന്നണി തയ്യാറാകുമോയെന്ന് അന്വേഷിക്കുന്നുമുണ്ട്, കോണ്‍ഗ്രസും മാണിഗ്രൂപ്പും. പിള്ളയെയും മകനെയും കൂടെക്കൂട്ടാനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ ഇടതുമുന്നണി ഘടകകക്ഷിയാക്കാനും സിപിഎം തീരുമാനിച്ചാല്‍ അത് അപകടമാകുമെന്നാണ് ഉമ്മന്‍ ചാണ്ടിയും മാണിയും ഒരുപോലെ വിലയിരുത്തുന്നത്. രണ്ടാണു കാരണം. ഒന്നാമതായി, പിള്ളയ്ക്ക് യുഡിഎഫിനുള്ളിലെ പല കഥകളും അറിയാം. അഴിമതിക്കഥകള്‍ ഉള്‍പ്പെടെ ഇത് തെരഞ്ഞെടുപ്പില്‍ സ്വതസിദ്ധമായ പ്രസംഗശൈലിയില്‍ പിള്ള വിശദീകരിച്ചാല്‍ യുഡിഎഫിലെ, പ്രത്യേകിച്ചും കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെയും തൊലി ഉരിയും. അതിനു മറുപടി പറയാന്‍ മാത്രമേ സമയമുണ്ടാവുകയുമുള്ളു. അത് പരമാവധി മുതലെടുക്കാന്‍ ഇതുമുന്നണിക് സാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, പിള്ളയെ കൂടെനിര്‍ത്തി കൂടുതല്‍ ദുര്‍ബനാക്കുന്ന തന്ത്രമാണ് നടപ്പാക്കേണ്ടത് എന്ന അഭിപ്രായം ഒരു വിഭാഗം യുഡിഎഫ് നേതാക്കള്‍ക്കുണ്ട്.

അതേസമയം, ഇതെല്ലാം നന്നായി മനസിലാക്കുന്നതുകൊണ്ട് മുന്നണി വിടാനും ഇടതു മുന്നണി ഘടകകക്ഷിയാകാനും പിള്ള എപ്പഴേ തയ്യാറാണ്. പക്ഷേ, സിപിഎം മനസു തുറക്കാത്തതു മാത്രമാണു തടസം. പിണറായി വിജയനും കോടിയേരിക്കും മറ്റും പിള്ളയെയും ഗണേഷിനെയും കൂടെ നിര്‍ത്തുന്നതില്‍ വിരോധമില്ല. എതിര്‍പ്പ് ഇടമലയാര്‍ കേസില്‍ പിള്ളക്കെതിരേ സുപ്രീംകോടതി വരെ പോവുകയും ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്ത വി.എസിനാണ്. പിന്നെ സിപിഐക്കും.

അതിനിടെ, ബാര്‍കോഴക്കേസില്‍ മാണിയും മാണിയെ സംരക്ഷിക്കുന്ന ഉമ്മന്‍ ചാണ്ടിയും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനാണ് സിപിഎം തീരുമാനം. ഇപ്പോള്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തുന്നതാണു തടസം. അടുത്തമാസം 27ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പേ പുറത്തും പിന്നീട് സഭയിലും ബാര്‍ കോഴക്കേസ് ഉന്നയിച്ച് രൂക്ഷ പ്രതിഷേധത്തിനാണ് സിപിഎം തീരുമാനം. അതിനു മുമ്പ് ഗണേഷിനെ യുഡിഎഫ് നിയമസഭാ കക്ഷിയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ സഭക്കുള്ളില്‍ കൂടുതല്‍ വെളിപ്പെടുത്തലിന് അദ്ദേഹവും പുറത്ത് പിള്ളയും തയ്യാാകുമെന്നാണു വിവരം.
ഉമ്മന്‍ ചാണ്ടിക്കും മാണിക്കും പിള്ള ഒരു മാവോയിസ്റ്റ്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kerala, R. Balakrishna Pillai, Oommen Chandy, K.M. Mani, UDF, LDF, Election.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia