ചരിത്രത്തിലാദ്യമായി എകെജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സിപിഎം
Aug 15, 2021, 15:51 IST
തിരുവനന്തപുരം: (www.kvartha.com 15.08.2021) ചരിത്രത്തിലാദ്യമായി എകെജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സിപിഎം. 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ എകെജി സെന്ററില്‍ സംസ്ഥാന സെക്രടെറി എ വിജയരാഘവനാണ് പതാക ഉയര്‍ത്തിയത്. സിപിഎം രൂപീകരിച്ചതിന് ശേഷം, ഇത് ആദ്യമായാണ് പാര്‍ടി ഓഫിസിന് മുന്നില്‍ ദേശീയപതാക ഉയര്‍ത്തിയത്. ദേശീയ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ സുധാകരന്‍ കമ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നതെന്നും പതാക ഉയര്‍ത്തി അവസാനിപ്പിക്കലല്ല ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളെന്നും വിജയ രാഘവന്‍ പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പതാക ഉയര്‍ത്തിയതിന് ശേഷം, എ വിജയരാഘവന്‍ പറഞ്ഞു. സിപിഎമിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിനെ അദ്ദേഹം വിമര്‍ശിച്ചു.
സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ സുധാകരന്‍ കമ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നതെന്നും പതാക ഉയര്‍ത്തി അവസാനിപ്പിക്കലല്ല ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളെന്നും വിജയ രാഘവന്‍ പറഞ്ഞു.
Keywords: For the first time in history, CPM Celebrated Independence Day by hoisting the national flag at the AKG Center, Thiruvananthapuram, News, Independence-Day-2021, Celebration, CPM, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.