ആപ്പ് വിജയം അര്‍ഹിക്കുന്നു, ഈ വിജയം കണ്ട് ആപ്പിലേക്കില്ല; സുരേഷ് ഗോപി
Feb 15, 2015, 14:37 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 15/02/2015) ഡല്‍ഹി നിയമാസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടി നേടിയ വിജയം ഉചിതമാണെന്നും എന്നാല്‍ ഈ വിജയം കണ്ട് താന്‍ ആപ്പിലേക്ക് പോകുമെന്ന പ്രചരണം കെട്ടിചമച്ചതാണെന്നും മലയാളത്തിന്റെ പ്രിയനടന്‍ സുരേഷ് ഗോപി. ദുഷ്ടലാക്കോടു കൂടിയാണ് ഇത്തരത്തിലുള്ള പ്രചരണം അഴിച്ചുവിടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടിക്കുണ്ടായ വിജയം അവരുടെ പരിശ്രമത്തിന്റെതാണെന്ന് അഭിപ്രായപ്പെട്ട സുരേഷ് ഗോപി ബിജെപിയുടെ പരാജയത്തില്‍ നരേന്ദ്രമോഡിയും ബിജെപിയും ആത്മപരിശോധന നടത്തണമെന്നും പറഞ്ഞു. ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ആപിലേക്ക് പോകുമോ എന്ന് ചോദിക്കുന്നവരുടെ ഉള്ളിലിരിപ്പ് തനിക്ക് മനസിലാവും ഇത് പറയുന്നവരുടെ അസുഖം വേറെയാണ് അവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹി വിജയത്തിന് ശേഷം താന്‍ ആപിലേക്ക് പോകുമെന്നാണ് ബ്രിട്ടാസടക്കമുള്ളവര്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ വിഡ്ഢിപ്പെട്ടിക്കകത്ത് നിന്ന് ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ മറുപടി പറയുക ജനങ്ങളുടെ ഹൃദയത്തിലാണ്. ചില കാര്യങ്ങള്‍ പറഞ്ഞാല്‍ ബ്രിട്ടാസിന്റെ രാഷ്ട്രീയവിശ്വാസം തകര്‍ന്നുപോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മോഡി അധികാരത്തിലേറും മുമ്പാണ് അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തിയത്. അദ്ദേഹത്തിലുള്ള വിശ്വാസം കുറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സുരേഷ് ഗോപി സിനിമയും ടിവി ഷോയുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു.

Also Read:
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
Keywords: Suresh Gopi, Kozhikode, New Delhi, Assembly Election, Media, Publish, Book, Narendra Modi, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.