Wedding | ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനായി; വധു ബാഡ്മിന്റന്‍ താരം റെസ ഫര്‍ഹത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനായി. ബാഡ്മിന്റന്‍ താരം റെസ ഫര്‍ഹത് ആണ് വധു. കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Wedding | ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനായി; വധു ബാഡ്മിന്റന്‍ താരം റെസ ഫര്‍ഹത്

വിവാഹ ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ രാഹുല്‍ കെപി, സചിന്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരങ്ങളായ സികെ വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരും വിവാഹത്തിനെത്തിയിരുന്നു. ഇന്‍ഡ്യന്‍ സൂപര്‍ ലീഗിന്റെ അടുത്ത സീസണില്‍ സഹല്‍ ബ്ലാസ്റ്റേഴ്‌സിനായി കളിക്കില്ലെന്നാണ് വിവരം. ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കായി ചിലവാക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് സഹലിനെ കൊല്‍കത വമ്പന്‍മാരായ മോഹന്‍ ബഹാന്‍ സൂപര്‍ ജയന്റ്‌സ് സ്വന്തമാക്കാനൊരുങ്ങുകയാണ്.

Wedding | ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനായി; വധു ബാഡ്മിന്റന്‍ താരം റെസ ഫര്‍ഹത്

സഹലിനുവേണ്ടി ഇന്‍ഡ്യന്‍ സൂപര്‍ ലീഗിലെ തന്നെ മറ്റൊരു ക്ലബും ശ്രമിച്ചിരുന്നെങ്കിലും, മോഹന്‍ബഗാന്‍ ഇക്കാര്യത്തില്‍ വളരെയേറെ മുന്നേറിയതായി ഐ എഫ് ടി ഡബ്ല്യുസി ട്വിറ്ററില്‍ കുറിച്ചു. സഹലിനായി വിദേശ ക്ലബുകളും ശ്രമം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. പോര്‍ചുഗീസ് സൂപര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കം പ്രമുഖര്‍ കളിക്കുന്ന സഊദി പ്രോ ലീഗിലെ ഒരു ക്ലബ് സഹലിനു വേണ്ടി നീക്കം നടത്തിയിരുന്നു. എന്നാല്‍ ഈ ട്രാന്‍സ്ഫര്‍ നടക്കാന്‍ സാധ്യത കുറവാണ്. 26 വയസ്സുകാരനായ സഹല്‍ 2017ലാണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഇന്‍ഡ്യന്‍ സൂപര്‍ ലീഗില്‍ 90 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്.

Keywords:   Footballer Sahal Abdul Samad marries badminton player, Kannur, News, Marriage, Social Media, Kerala Blasters, Mohun Bagan, Football Player, Twitter, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia