Footage | പ്രവീണ്‍ റാണ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Jan 12, 2023, 17:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) നിക്ഷേപ തട്ടിപ്പ് കേസ് പ്രതി സേഫ് ആന്‍ഡ് സ്‌ട്രോങ് ചിട്ടി കംപനി ഉടമ പ്രവീണ്‍ റാണ കൊച്ചി ചെലവന്നൂരിലെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.32 നാണ് റാണ ഫ് ളാറ്റില്‍ നിന്നും പുറത്തുപോയത്.
ബുധനാഴ്ച രാത്രിയില്‍ പൊള്ളാച്ചിയില്‍ പിടിയിലാകുമ്പോള്‍ ധരിച്ചിരുന്ന അതേ കറുത്ത മുണ്ടും ഷര്‍ടും ധരിച്ചായിരുന്നു രക്ഷപ്പെട്ടത്. ഫ്‌ളാറ്റിലെ സിസിടിവി കാമറയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. റാണയുടെ കൂട്ടാളികളുടെ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.
അതേസമയം, പ്രവീണ്‍ റാണയെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം പിടികൂടിയ റാണയുടെ അറസ്റ്റ് വ്യാഴാഴ്ചയാണ് രേഖപ്പെടുത്തിയത്. പൊള്ളാച്ചി ദേവരായപുരത്ത് കുടിലില്‍ ഒളിവില്‍ കഴിഞ്ഞ റാണയെ ബുധനാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നാണ് പ്രവീണ്‍ റാണ മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്ലാവര്‍ക്കും പണം തിരിച്ചുനല്‍കുമെന്നും ജാമ്യം നേടാനായാണ് മാറി നിന്നതെന്നും റാണ പറഞ്ഞു. എന്നാല്‍, പ്രവീണ്‍ റാണയില്‍ നിന്നു പൊലീസിന് പണം കണ്ടെടുക്കാനായിട്ടില്ല. റാണയുടെ അകൗണ്ടുകള്‍ കാലിയാണ്. ഏഴു അകൗണ്ടുകള്‍ പൊലീസ് പരിശോധിച്ചെങ്കിലും ആ അകൗണ്ടുകളില്‍ പണം ഉണ്ടായിരുന്നില്ല.
സുഹൃത്തുക്കളെ ബിനാമികളാക്കി പണം കൈമാറിയിരുന്നുവെന്നാണ് വിവരം. 48% പലിശ വാഗ്ദാനം ചെയ്ത് ഇരുനൂറ്റന്‍പതിലേറെ നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ രൂപ തട്ടിയെന്നാണ് കേസ്. ദേവരായപുരത്തെ കരിങ്കല്‍ ക്വാറിയില്‍ കുടിലില്‍ ഒളിവില്‍ കഴിഞ്ഞ റാണയെ തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി ലാല്‍ കുമാറും സംഘവും കുടില്‍ വളഞ്ഞ് പിടികൂടുകയായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.