Bone Health Tips | പ്രായം തോന്നുകയേ ഇല്ല, 40ന് ശേഷവും യൗവനത്തിന്റെ ചെറുപ്പവും കരുത്തും നിലനിര്‍ത്തും: ഡയറ്റിന് പിന്നിലെ രഹസ്യം ഇതാ

 


കൊച്ചി: (KVARTHA) ചിലരില്‍ ചെറിയ പ്രായമാണെങ്കിലും കൂടുതല്‍ വയസ് തോന്നിപ്പിക്കും. എന്നാല്‍ മറ്റു ചിലര്‍ക്കാകട്ടെ പ്രായം കൂടുതലാണെങ്കിലും വളരെ ചെറുപ്പമായി തോന്നിപ്പിക്കും. അതിന് പിന്നില്‍ കൃത്യനിഷ്ടതയോടെയുള്ള ജീവിതരീതികള്‍ തന്നെയാണ്, ഒപ്പം ശരിയായ ഭക്ഷണ ക്രമവും.

മനുഷ്യനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പേരും ആരോഗ്യത്തിന് വളരെ അധികം പ്രാധാന്യം നല്‍കുന്നുണ്ട്. പ്രായം കൂടുന്തോറും അതിന് അനുസരിച്ച് നമ്മുടെ ആരോഗ്യം കുറഞ്ഞ് വരുന്ന ഒരു അവസ്ഥയാണ്. ഈ ഒരു കാലത്ത് പല രോഗങ്ങള്‍ ബാധിക്കുകയും, അതോടൊപ്പം എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം ക്ഷയിക്കുകയും ചെയ്യുന്നു.

Bone Health Tips | പ്രായം തോന്നുകയേ ഇല്ല, 40ന് ശേഷവും യൗവനത്തിന്റെ ചെറുപ്പവും കരുത്തും നിലനിര്‍ത്തും: ഡയറ്റിന് പിന്നിലെ രഹസ്യം ഇതാ
 
അതുകൊണ്ടുതന്നെ നാല്‍പ്പതുകളുടെ തുടക്കത്തില്‍ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും വേണ്ടി ഡയറ്റില്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ ഉള്‍പെടുത്തണം എന്ന് നോക്കാം.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. പാല്‍, തൈര്, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതിലൂടെ എല്ലുകളുടെ ആരോഗ്യം വര്‍ധിക്കുന്നു. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും നാല്‍പ്പതിന് ശേഷം ഭക്ഷണത്തില്‍ ഉള്‍പെടുത്തേണ്ട ഒന്നാണ് പാല്‍ എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് എല്ലുകളുടെ ഘടനയും ബലവും നിലനിര്‍ത്തുന്നു.

പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ മറ്റ് അവശ്യ പോഷകങ്ങളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നാല്‍പ്പതിന്റെ തുടക്കത്തില്‍ തന്നെ യുവത്വവും കരുത്തും നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.

പച്ചനിറത്തിലുള്ള പച്ചക്കറികള്‍


പച്ചനിറത്തിലുള്ള പച്ചക്കറികള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ടുതന്നെ പച്ച ഇലക്കറികള്‍, ക്രൂസിഫറസുകള്‍ എന്നിവയെല്ലാം തന്നെ ഭക്ഷണത്തില്‍ ഉള്‍പെടുത്തേണ്ടതാണ്. ബ്രോക്കോളി, കാബേജ്, ചീര, ഗ്രീന്‍ പീസ് എന്നിവയും ഭക്ഷണത്തില്‍ ഉള്‍പെടുത്താന്‍ ശ്രദ്ധിക്കുക. പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ ശരീരത്തില്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആവശ്യമായ ധാതുക്കള്‍ ലഭിക്കുന്നു. കൂടാതെ കാല്‍സ്യവും ഫോളേറ്റുകളും ധാരാളം ലഭിക്കുന്നു. വിറ്റാമിന്‍ കെയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

മത്സ്യം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മത്സ്യം. ഇത് സ്ഥിരമായി കഴിക്കുന്നവര്‍ക്ക് മികച്ച ഫലങ്ങളാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നത്. മത്സ്യത്തില്‍ വിറ്റാമിന്‍ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ഓസ്റ്റിയോ പെറോസിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

ആര്‍ത്രൈറ്റിസ് പരിഹരിക്കാനും എല്ലുകള്‍ക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതിനും മത്സ്യം ശീലമാക്കാം. തൈറോയ്ഡ്, പൊണ്ണത്തടി, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ തടയാനും ഫാറ്റി ഫിഷ് സഹായിക്കുന്നു.

വിത്തുകള്‍

പല വിധത്തിലുള്ള വിത്തുകള്‍ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഇത് യുവത്വവും കരുത്തും ഏത് പ്രായത്തിലും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ചിയ സീഡുകള്‍, ഫ്ളാക്സ് സീഡുകള്‍, സൂര്യകാന്തി വിത്തുകള്‍, എള്ള്, മത്തങ്ങ വിത്തുകള്‍ എന്നിവയെല്ലാം സ്ഥിരമായി ഡയറ്റില്‍ ഉള്‍പെടുത്തുക. 

കൂടാതെ കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുള്‍പെടെയുള്ള അവശ്യ പോഷകങ്ങളെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം എല്ലുകളുടെയും പേശികളുടെയും ശക്തി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് ഇത്തരം വിത്തുകള്‍.

നട്സ്

സ്ഥിരമായി നട്സ് കഴിക്കുന്നതിലൂടെ എല്ലുകള്‍ക്കും കരുത്തിനും നല്ല ആരോഗ്യം ഉണ്ടാകുന്നു. കശുവണ്ടിപ്പരിപ്പ്, ബദാം, വാള്‍നട്ട്, ഹെസല്‍നട്ട് എന്നിവ ഡയറ്റില്‍ ഉള്‍പെടുത്തുക. ഇത് അസ്ഥികളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഈ പോഷകങ്ങളുടെ സഹായത്തോടെ, അസ്ഥികള്‍ക്ക് കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും അസ്ഥി സംബന്ധമായ രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. സ്ത്രീകളും പുരുഷന്‍മാരും നിര്‍ബന്ധമായും നട്സ് ഡയറ്റിന്റെ ഭാഗമാക്കുക.

പയര്‍വര്‍ഗ്ഗങ്ങള്‍

പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യം വര്‍ധിപ്പിക്കുന്നതോടൊപ്പം തന്നെ എല്ലുകളുടെയും സന്ധികളുടേയും ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. പയര്‍, കിഡ്‌നി ബീന്‍സ്, ബീന്‍സ് എന്നിവയെല്ലാം ആരോഗ്യത്തിന് മികച്ച ഫലം നല്‍കുന്നു. ഇതില്‍ ധാരാളം കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

ഇതെല്ലാം അസ്ഥി നിര്‍മാണത്തിന് ആവശ്യമായ പോഷകങ്ങളുടെ കലവറയാണ് നല്‍കുന്നത്. അവയില്‍ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എല്ലുകളുടെ ആരോഗ്യത്തിനും അസ്ഥി സംബന്ധമായ രോഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിനും സഹായിക്കുന്നു.

ഈ ഭക്ഷണങ്ങളെല്ലാം ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് മൂലം എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുമെങ്കിലും ഇത്തരം വേദനകളും അസ്വസ്ഥതകളും വിട്ടുമാറാതെ നില്‍ക്കുകയാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പ്രശ്‌നം പരിഹരിക്കേണ്ടതാണ്.

Keywords: Foods to Support Your Bone Health, Kochi, News, Bone Health, Food, Diet, Health, Health Tips, Doctor, Consult, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia