Body Heat | അസഹ്യമായ ചൂടിനെ ചെറുക്കാന്‍ ഈ ഭക്ഷണ ശീലങ്ങള്‍ പിന്തുടരാം

 


കൊച്ചി: (KVARTHA) ഇത് വേനല്‍ക്കാലമാണ്. ധാരാളം വെള്ളവും ആരോഗ്യത്തിനുതകുന്ന ഭക്ഷണങ്ങളും കഴിക്കേണ്ടത് അത്യാവശ്യമാണ്. ശരീരം വേണ്ടത്ര നോക്കിയില്ലെങ്കില്‍ പല അസുഖങ്ങളും നമ്മുടെ കൂടെ കൂടും. വേനല്‍ കാലത്ത് ചൂടിന്റെ കാഠിന്യം കൊണ്ട് പലപ്പോഴും ആരോഗ്യം വഷളാകുകയും നിര്‍ജലീകരണം പോലുള്ളവ സംഭവിക്കുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി നിലനിര്‍ത്തുക എന്നത് ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് മറികടക്കാനായി ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, മതിയായ ഉറക്കം തുടങ്ങിയ ശീലങ്ങളെല്ലാം പാലിക്കേണ്ടതുണ്ട്. ഇവ രോഗങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നു.

Body Heat | അസഹ്യമായ ചൂടിനെ ചെറുക്കാന്‍ ഈ ഭക്ഷണ ശീലങ്ങള്‍ പിന്തുടരാം

വേനല്‍ക്കാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി കഴിക്കേണ്ട ചില ഭക്ഷണസാധനങ്ങളെ കുറിച്ച് അറിയാം.

ഫ്രൂട്ട് ജ്യൂസ്

എല്ലാതരം പഴങ്ങളും വൈവിധ്യമാര്‍ന്ന പോഷകങ്ങളും രോഗശമനവും നല്‍കുന്നവയാണ്. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പഴങ്ങള്‍ ധാരാളം കഴിക്കുന്നത് എന്തുകൊണ്ടും ഗുണം ചെയ്യും. 

ഇതില്‍ പ്രധാനം ഫ്രഷ് ഫ്രൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നതാണ്. ഇത് കഴിക്കുക വഴി പലതരം പോഷകങ്ങളാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. മാത്രമല്ല, ശരീരത്തില്‍ ജലാംശം നല്‍കുകയും നിറയ്ക്കുകയും ചെയ്യുന്നു. അങ്ങനെ രോഗവാഹകരില്‍ നിന്ന് സ്വയം സംരക്ഷിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു.

ബട്ടണ്‍ കൂണ്‍

റൈബോഫ്‌ളേവിന്‍, നിയാസിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒരു പ്രതിരോധശേഷി ബൂസ്റ്ററാണെന്ന് തന്നെ ബട്ടണ്‍ കൂണിനെ പറയാം. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വിറ്റാമിനുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. കൂണ്‍ കറിവച്ചോ മറ്റോ ഭക്ഷണത്തില്‍ ഉള്‍പെടുത്താം.

സിട്രിക് പഴങ്ങള്‍

വിറ്റാമിന്‍ എ, ബി6, സി എന്നിവയും മറ്റ് പല പോഷകങ്ങളും വളരെ അധികം അടങ്ങിയിരിക്കുന്ന പഴ വര്‍ഗമാണ് സിട്രിക് പഴം. ജോലിക്ക് മുമ്പോ ഉറക്കമുണര്‍ന്നതിന് ശേഷമോ ഒരു ഗ്ലാസ് തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളം കഴിക്കുന്നത് എന്തുകൊണ്ടും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദിവസം മുഴുവന്‍ ഊര്‍ജസ്വലരാക്കാനും സഹായിക്കും.

ഗ്രീന്‍ ടീ മസാല

ചായയും കാപ്പിയും പോലുള്ള ചൂടുള്ള പാനീയങ്ങള്‍ക്ക് പകരമായുള്ള ആരോഗ്യകരമായ ഒരു ബദലാണ് ഗ്രീന്‍ ടീ. ശരീരഭാരം നിലനിര്‍ത്തുന്നതിനോ കുറയ്ക്കുന്നതിനോ മാത്രമല്ല, ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുന്നതിനും ഗ്രീന്‍ ടീ ശരീരത്തിന് ഏറെ ഗുണം ചെയ്യും. വേനല്‍ക്കാലത്ത് ചൂടുള്ള പാനീയങ്ങള്‍ ആസ്വദിക്കുന്ന ആളുകള്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരത്തിന് ജലാംശം നല്‍കുന്നതിനുമുള്ള മികച്ച ബദലാണിത്.

തൈര്

വേനല്‍ക്കാലത്ത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. തൈരില്‍ പ്രോബയോട്ടിക്സ് കൂടുതലാണ്. പ്രോബയോട്ടിക്സിന് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത് ഉള്‍പെടെ നിരവധി ഗുണങ്ങളുണ്ട്. കൂടാതെ ദഹനം, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉച്ചഭക്ഷണത്തോടൊപ്പം ഒരു സൈഡ് ഡിഷായി തൈര് ഭക്ഷണത്തില്‍ ഉള്‍പെടുത്താം. തൈരില്‍ കുറച്ച് തേന്‍ ചേര്‍ത്തും കഴിക്കാം.

ഇഞ്ചി


സൂപ്പര്‍ ഫുഡുകളിലൊന്നായാണ് ഇഞ്ചിയെ കണക്കാക്കുന്നത്. വൈവിധ്യമാര്‍ന്ന നിരവധി ഗുണങ്ങളുടെ കലവറയാണ് ഇഞ്ചി. കൂടാതെ ശരീരത്തെ ഏതെങ്കിലും അസുഖങ്ങളില്‍ നിന്നും രോഗവാഹകരില്‍ നിന്നും സംരക്ഷിക്കാനും ഇത് ഗുണം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇഞ്ചി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും ഏറെ ഗുണം ചെയ്യും. കുടിക്കുന്ന ജ്യൂസുകളില്‍ കുറച്ച് ഇഞ്ചി കലര്‍ത്തി കുടിക്കുന്നതും നല്ലതാണ്.

മധുരക്കിഴങ്ങ്

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം പോഷകങ്ങളുടെ മികച്ച ഉറവിടവുമാണ് മധുരക്കിഴങ്ങ്. ഉരുളക്കിഴങ്ങിന് ആരോഗ്യകരമായ ഒരു പകരക്കാരനാണ് ഇതെന്നും പറയാം. അതുകൊണ്ടുതന്നെ ഉരുളക്കിഴങ്ങിന് പകരമായി ഭക്ഷണത്തില്‍ മധുരക്കിഴങ്ങും ഉള്‍പെടുത്താവുന്നതാണ്.

വെളുത്തുള്ളി

ഇഞ്ചി പോലെ തന്നെ വെളുത്തുള്ളിയും ഭക്ഷണത്തില്‍ ഉള്‍പെടുത്താന്‍ കഴിയുന്ന ഏറ്റവും മികച്ച സൂപ്പര്‍ ഫുഡായി കണക്കാക്കപ്പെടുന്നു. മികച്ച രോഗശാന്തി ഗുണങ്ങളുണ്ടെന്ന് മാത്രമല്ല ബാക്ടീരിയ, ഫംഗസ് മുതലായ വിവിധ രോഗകാരികളെയും ചെറുക്കാന്‍ ഇത് സഹായിക്കുന്നു.

Keywords: Foods That Boost Your Immune System, Kochi, News, Immune System, Fruits, Health Tips, Reduce Body Heat in Summer, Cool down internal Body heat, Health, Food, Drinking Water, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia