Hygiene Issue | റിസോർട്ടിലെ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; റെസ്റ്റോറന്റ് അടച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പാചകക്കാരന് ഉൾപ്പെടെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല.
● ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ അടുക്കളയിൽ ശുചിത്വക്കുറവ് കണ്ടെത്തി.
ഇടുക്കി: (KVARTHA) ചെറുതോണിയിലെ ഒരു ഹോട്ടൽ റിസോർട്ടിനൊപ്പം പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ഇടുക്കി എൻജിനീയറിങ് കോളേജ്, പൈനാവ് പോളിടെക്‌നിക് എന്നിവിടങ്ങളിലെ നിരവധി വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ച് ജില്ലാ കളക്ടർ.
കൂടുതൽ ആളുകൾക്ക് ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ നിർദേശിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർക്കും ഭക്ഷ്യസുരക്ഷാ ഓഫീസർക്കും വിശദമായ പരിശോധന നടത്താനും നിർദേശം നൽകി.
തുടർന്ന് നടത്തിയ പരിശോധനയിൽ റെസ്റ്റോറന്റിലെ അടുക്കളയിലും പരിസരത്തും ശുചിത്വം പാലിക്കുന്നില്ലെന്നും പാചകക്കാരന് ഉൾപ്പെടെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലായെന്നും കണ്ടെത്തി. തുടർന്നാണ് ആരോഗ്യവകുപ്പ് സ്റ്റോപ് മെമ്മോ നൽകിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ അടുക്കളയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റ ഏഴ് വിദ്യാർഥികളെ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
#foodpoisoning, #Idukki, #Kerala, #restaurantclosure, #healthsafety, #foodinspection
