Food Poison | ഭക്ഷ്യവിഷബാധ: എറണാകുളം ആര്‍ടിഒ ആശുപത്രിയില്‍ ചികിത്സയില്‍; അല്‍ഫാമോ ഷവര്‍മയോ അല്ല, ചട്‌നിയില്‍ നിന്നെന്ന് സൂചന; പരിശോധന

 


കൊച്ചി: (KVARTHA) എറണാകുളം ആര്‍ടിഒയ്ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ഹോടെലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആര്‍ടിഒ അനന്തകൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. ചികിത്സയില്‍ തുടരുകയാണ്.

ശനിയാഴ്ചയാണ് (18.11.2023) എറണാകുളം ആര്‍ടിഒയും മകനും എറണാംകുളത്തെ ഹോടെലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. എന്നാല്‍ മകന് അസ്വസ്ഥതയില്ലെന്നാണ് വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ആര്‍ടിഒ അനന്തകൃഷ്ണന്റെ ആരോഗ്യാവസ്ഥ ഗുരുതരമായിരുന്നെങ്കിലും നിലവില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം, ഭക്ഷ്യവിഷബാധയേറ്റത് ചട്‌നിയില്‍ നിന്നാണെന്ന സംശയത്തിലാണ് ആശുപത്രി അധികൃതര്‍. സംഭവത്തെ തുടര്‍ന്ന് എറണാംകുളം കാക്കനാടുള്ള ഹോടെല്‍ നഗരസഭ അടപ്പിച്ചു. നേരത്തേയും ഈ ഹോടെലില്‍ നിന്ന് ചിലയാളുകള്‍ക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന സാഹചര്യത്തില്‍ ഹോടെലില്‍ നിന്ന് ഭക്ഷണത്തിന്റെ സാംപിള്‍ പരിശോധനക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടുന്ന സാഹചര്യത്തിലായിരിക്കും തുടര്‍നടപടികള്‍ കൈക്കൊള്ളുക.

എറണാകുളത്ത് നേരത്തേയും ഭക്ഷ്യവിഷബാധയേറ്റ സംഭവം റിപോര്‍ട് ചെയ്തിരുന്നു. ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ഒക്ടോബര്‍ 25 നാണ് മരണപ്പെട്ടത്. കോട്ടയം സ്വദേശിയായ രാഹുല്‍ ഡി നായരെന്ന 24 കാരന്‍ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇതിനടുത്തായി വാടകക്ക് താമസിക്കുന്ന രാഹുല്‍ കഴിഞ്ഞ ആഴ്ച ഷവര്‍മ പാഴ്‌സലായി വാങ്ങി കഴിച്ചത്. പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയ രാഹുല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ ഹോടെല്‍ ഉടമക്കെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. മരിച്ച കോട്ടയം സ്വദേശി രാഹുല്‍ ഡി നായരുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്.

Food Poison | ഭക്ഷ്യവിഷബാധ: എറണാകുളം ആര്‍ടിഒ ആശുപത്രിയില്‍ ചികിത്സയില്‍; അല്‍ഫാമോ ഷവര്‍മയോ അല്ല, ചട്‌നിയില്‍ നിന്നെന്ന് സൂചന; പരിശോധന



Keywords: News, Kerala, Kerala-News, Ernakulam- News, Malayalam-News, Food Poison, Ernakulam RTO;, Ernakulam News, Kochi News, Hospitalized, Hotel, Locked, Food poisoning: Ernakulam RTO Hospitalized, Restaurant shut.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia