ഭക്ഷ്യവിഷബാധ: മൂന്ന് പേര് ആശുപത്രിയില്‍; ബേക്കറി അടച്ചുപൂട്ടി
Jul 21, 2012, 12:04 IST
ADVERTISEMENT
കുമ്പള: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുമ്പളയിലെ ബേക്കറി ആരോഗ്യവകുപ്പ് അധികൃതര്‍ അടച്ചുപൂട്ടി.കുമ്പള ടൗണിലെ മോഡേണ്‍ ബേക്കറിയാണ് അടച്ചുപൂട്ടിയത്.
ബേക്കറിയില്‍ നിന്നും കേക്ക് വാങ്ങി കഴിച്ച പെര്‍വാട്ടെ ഫാത്തിമത്ത് സാനിബ, അബ്ദുല്ല, ലത്തീഫ് എന്നിവരെ ഛര്‍ദ്ദി അതിസാരത്തെ തുടര്‍ന്ന് സ്വാകര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബേക്കറിയില്‍ നിന്നും കേക്ക് വാങ്ങി കഴിച്ച പെര്‍വാട്ടെ ഫാത്തിമത്ത് സാനിബ, അബ്ദുല്ല, ലത്തീഫ് എന്നിവരെ ഛര്‍ദ്ദി അതിസാരത്തെ തുടര്‍ന്ന് സ്വാകര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് ബേക്കറി പൂട്ടിച്ചത്. ബേക്കറിയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്ക് അയച്ചാതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. പരിശോധന ഫലം ലഭിച്ച ശേഷമേ കൂടുതല്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ. ബംബ്രാണ സ്വദേശിയുടെതാണ് മോഡേണ്‍ ബേക്കറി.
Keywords: Kasaragod, Kumbala, Cake, Bakery, Closed, Hospital, Food poison
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

