ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം വാങ്ങാത്തവര്‍ 30,31 തിയതികളിലായി വാങ്ങണമെന്ന് ഭക്ഷ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.08.2021) ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം വാങ്ങാത്തവര്‍ 30,31 തിയതികളിലായി വാങ്ങേണ്ടതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആര്‍ അനില്‍. 30/08/2021ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തില്‍ കൂടുതല്‍ പേര്‍ റേഷന്‍ വിഹിതം കൈപറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഓണക്കിറ്റിന്റെ വിതരണവും ഈ ദിവസങ്ങളില്‍ തുടരുന്നതാണെന്നും കിറ്റ് കൈപറ്റാന്‍ ബാക്കിയുള്ളവര്‍ കിറ്റുകള്‍ കൈപറ്റേണ്ടതാണെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ശനിയാഴ്ച വരെ (28/08/2021) 83,26,447 ലക്ഷം കിറ്റുകള്‍ കാര്‍ഡുടമകള്‍ കൈപറ്റിയിട്ടുണ്ട്. കാര്‍ഡുകളുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കാര്‍ഡുകളുടെ എണ്ണം-കിറ്റ് കൈപറ്റിയവരുടെ എണ്ണം- ശതമാനം (എന്ന ക്രമത്തില്‍)

Aster mims 04/11/2022
ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം വാങ്ങാത്തവര്‍ 30,31 തിയതികളിലായി വാങ്ങണമെന്ന് ഭക്ഷ്യമന്ത്രി

5,83,536(AAY കാര്‍ഡുകള്‍)- 5,67,521 97.25%

32,50,609 (PHH കാര്‍ഡുകള്‍) 31,42,198 96.66%

24,96,285(NPS കാര്‍ഡുകള്‍) 22,93,529 91.87%

27,33,459(NPNS കാര്‍ഡുകള്‍) 23,23,199 85%

ആകെ കാര്‍ഡുകള്‍-90,63,889 കിറ്റ് കൈപറ്റിയവരുടെ ആകെ എണ്ണം-83,26,447 (91.86%)

ഓഗസ്റ്റ് മാസത്തെ നോര്‍മല്‍ റേഷന്‍ വിഹിതം ആകെ കാര്‍ഡുകളുടെ 93.99% ഉം PMGKAY പ്രകാരമുള്ള വിഹിതം 92.18%ഉം കാര്‍ഡുടമകള്‍ കൈപറ്റിയതായും മന്ത്രി അറിയിച്ചു. 30,31 തിയതികളിലായി പരമാവധി കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപറ്റേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.

Keywords:  Food Minister said that those who did not receive the August ration should buy it on the 30th and 31st, Thiruvananthapuram, News, Food, ONAM-2021, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia