ജിഷയുടെ അമ്മയ്ക്ക് ഒരു നേരത്തേ ആഹാരത്തിനു പോലും വഴിയില്ല; ഭക്ഷണം നല്‍കുന്നത് ആശുപത്രി ജീവനക്കാര്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 22.05.2016) തെരഞ്ഞെടുപ്പിന്റെ തലേദിവസം മുതല്‍ പെരുമ്പാവൂര്‍ ജനറല്‍ ആശുപത്രിയില്‍ ആളും ആരവവുമൊഴിഞ്ഞു. ചികില്‍സയില്‍ കഴിയുന്ന രാജേശ്വരിക്ക് ഒരു നേരത്തേ ആഹാരത്തിനു പോലും വഴിയില്ല. രാജേശ്വരിയെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരുമാണ് ഇവര്‍ക്കു ഭക്ഷണം വാങ്ങി നല്‍കുന്നത്.

ജിഷയ്ക്കുവേണ്ടി കലക്ടര്‍ തുടങ്ങിയ അക്കൗണ്ടില്‍ ലക്ഷക്കണക്കിനു രൂപ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവരില്‍നിന്ന് സംഭാവന ലഭിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 10 ലക്ഷം രൂപയുടെ ധനസഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ തുകയെന്നും ഇവര്‍ക്കു ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പിനു മുന്നണികള്‍ ആയുധമാക്കിയത് ജിഷ കൊലക്കേസ് ആയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു ദിവസം രാജേശ്വരിയെ പോളിങ് ബൂത്തിലെത്തിക്കാന്‍ പോലും ഒരു പാര്‍ട്ടിയും സന്നദ്ധമായില്ലെന്ന് ആക്ഷേപമുണ്ട്.

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയെ പഠിപ്പിക്കാന്‍ അമ്മ രാജേശ്വരിക്കു ഭിക്ഷ എടുക്കേണ്ടിവരെ വന്നു. പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളില്‍ പ്രസവശുശ്രൂഷ നടത്തിയാണ് രാജേശ്വരിയും ജിഷയും ജീവിച്ചിരുന്നത്.

ജോലിയില്ലാത്തപ്പോള്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ മുസ്ലിം പള്ളികള്‍ക്കു മുമ്പില്‍ ചെന്നിരുന്നു തലമൂടി ഭിക്ഷ വരെ എടുത്താണു ജിഷയെ വളര്‍ത്തിയതെന്നു രാജേശ്വരി പറഞ്ഞതായി ഇവരെ ചികിത്സിക്കുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സിജോ കുഞ്ഞച്ചന്‍ പറയുന്നു.

രാജേശ്വരിക്ക് അസുഖങ്ങള്‍ ഇല്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നു ഡിസ്ചാര്‍ജിന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇപ്പോഴും രാജേശ്വരിയെ ആശുപത്രിയില്‍തന്നെ കിടത്തിയിരിക്കുന്നത്.

ജിഷയുടെ അമ്മയ്ക്ക് ഒരു നേരത്തേ ആഹാരത്തിനു പോലും വഴിയില്ല; ഭക്ഷണം നല്‍കുന്നത് ആശുപത്രി ജീവനക്കാര്‍


Keywords: Kochi, Kerala, hospital, Food, Perumbavoor, Jisha, Murder, Jisha Murder case, Jisha's Mother. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia