White color | ടൂറിസ്റ്റ് ബസുകള്‍ മാത്രമല്ല, സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളും ഇനി വെള്ളനിറത്തിലേക്ക്; മൃതദേഹം കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സൈറന്‍ മുഴക്കില്ല; മറ്റ് നിര്‍ദേശങ്ങള്‍ ഇങ്ങനെ
Oct 30, 2022, 15:53 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ടൂറിസ്റ്റ് ബസുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളും വെള്ളനിറത്തിലേക്ക് മാറണമെന്ന് സംസ്ഥാന ഗതാഗത അതോറിറ്റി. 2023 ജനുവരി ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍വരും. നിലവിലുള്ള ആംബുലന്‍സുകള്‍ കാര്യക്ഷമതാ പരിശോധന നടക്കുന്ന മുറയ്ക്ക് നിറംമാറ്റിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.

വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ബമ്പറുകളില്‍ ഉള്‍പെടെ തിളങ്ങുന്ന വെള്ള (ബ്രില്യന്റ് വൈറ്റ്) നിറം അടിക്കാനാണ് നിര്‍ദേശം. വെഹികിള്‍ ലൊകേഷന്‍ ട്രാകിങ് ഡിവൈസും സ്ഥാപിക്കണം. മൃതദേഹം കൊണ്ടുപോകാന്‍മാത്രം ഉപയോഗിക്കുന്ന ആംബുലന്‍സുകള്‍ തിരിച്ചറിയുന്നതിനും മാര്‍ഗനിര്‍ദേശമുണ്ട്. ഇത്തരം ആംബുലന്‍സുകളില്‍ ഇനി സൈറന്‍ ഉപയോഗിക്കാനാവില്ല.
മൃതദേഹം കൊണ്ടുപോകുന്ന വാഹനമാണെന്ന് തിരിച്ചറിയാന്‍ 'Hearse' എന്ന് മുന്നിലും പിന്നിലും വശങ്ങളിലും പെയിന്റുകൊണ്ടെഴുതണം. വാഹനത്തിന് ചുറ്റിലും മധ്യഭാഗത്ത് 15 സെന്റിമീറ്റര്‍ വീതിയില്‍ നേവിബ്ലൂ നിറത്തില്‍ വരയിടുകയും വേണം.
നേരത്തെ വടക്കാഞ്ചേരിയിലെ അപകടത്തിലെ ഹൈകോടതി ഇടപെടലിനെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കണമെന്ന് നിര്‍ദേശം വന്നിരുന്നു. മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ വെള്ള നിറത്തിനൊപ്പം ബസുകള്‍ക്ക് ചുറ്റിലും വൈലറ്റും ഗോള്‍ഡന്‍ നിറത്തിലും രണ്ട് നിറങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ മൂന്ന് ദിവസത്തെ സമയമായിരുന്നു ടൂറിസ്റ്റ് ബസുകള്‍ക്ക് നിറം മാറുന്നതിന് അനുവദിച്ചിരുന്നതെങ്കിലും ബസുടമകളുടെയും മറ്റും അഭ്യര്‍ഥന പരിഗണിച്ച് പിന്നീട് സമയം നീട്ടി നല്‍കുകയായിരുന്നു. ജൂണ്‍ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ബസുകളുടെ നിറം അടുത്ത ടെസ്റ്റിനു വെള്ളയാക്കിയാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട് കമിഷണര്‍ എസ് ശ്രീജിത്ത് ഉത്തരവിറക്കിയിരുന്നു.
വേഗപ്പൂട്ട് വേര്‍പെടുത്തി ഓടുക, അനുവദനീയമായതില്‍ കൂടുതല്‍ വേഗം സെറ്റ് ചെയ്യുക, ജി പി എസ് പ്രവര്‍ത്തിക്കാതിരിക്കുക, എയര്‍ ഹോണുകള്‍ ഘടിപ്പിക്കുക, ഉയര്‍ന്ന ശബ്ദത്തിലുള്ള മ്യൂസിക് സിസ്റ്റം, വീഡിയോ, പ്രത്യേക എന്‍ജിന്‍ ഘടിപ്പിച്ച എയര്‍ കണ്ടിഷന്‍ സംവിധാനമുള്ള ബസുകള്‍, എമര്‍ജന്‍സി വാതിലിനു തടസം വരുത്തുക തുടങ്ങിയവ നിയമലംഘനങ്ങളാണ്.
Keywords: Following tourist buses, all ambulance should be changed white color, Thiruvananthapuram, News, Ambulance, Dead Body, Transport, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.