Pazhayidom | 'ഭക്ഷണത്തില്‍ പോലും വാരിയെറിഞ്ഞ വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ എന്നെ അസ്വസ്ഥമാക്കുന്നു, അടുക്കള നിയന്ത്രിക്കുന്നത് പ്രയാസമാകും, ഞാന്‍ വിടവാങ്ങുന്നു'; കലോത്സവ വേദികളില്‍ ഇനി പാചകത്തിനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോഴിക്കോട്: (www.kvartha.com) സസ്യാഹാരം സംബന്ധിച്ച വിവാദങ്ങള്‍ക്ക് പിന്നാലെ അടുത്ത സ്‌കൂള്‍ കലോല്‍സവത്തില്‍ താനുണ്ടാകില്ലെന്ന് വ്യക്തമാക്കി പഴയിടം മോഹനന്‍ നമ്പൂതിരി. വിവാദം തന്നില്‍ ഭയം ഉണ്ടാക്കിയെന്നും. അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകുമെന്നും. ഇനി കലോത്സവങ്ങള്‍ക്ക് ഊട്ടുപുരയൊരുക്കാന്‍ ഉണ്ടാകില്ലെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. 
Aster mims 04/11/2022

കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത് തന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

പുതിയ കാലത്ത് ഓരോരുത്തരും ഓരോ ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. മാംസഭക്ഷണം ഉള്‍ക്കൊള്ളിക്കുന്നില്ലെങ്കിലും കലോത്സവത്തിന് ഇനി താനുണ്ടാവില്ല അദ്ദഹം വ്യക്തമാക്കി. സ്‌കൂള്‍ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിര്‍ത്താന്‍ മുന്‍പ് ഒരിക്കല്‍ തീരുമാനിച്ചിരുന്നെന്നും അന്ന് സര്‍കാര്‍ സമ്മര്‍ദ്ധം കൊണ്ടാണ് വീണ്ടും മേളക്ക് താന്‍ എത്തിയതെന്നും എന്നാല്‍ ഇനി ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.

'ഇത്രയും കാലം നിധിപോലെ നെഞ്ചേറ്റിയതാണ് കലോത്സവ അടുക്കളകള്‍. എന്നാല്‍ പുതിയ കാലത്തിന്റെ വൈതാളികര്‍ ആരോപണവുമായി മുന്നോട്ടു വരുമ്പോള്‍ ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവ വേദികളിലെ ഊട്ടുപുരകളില്‍ ഞാന്‍ ഉണ്ടാകില്ല. ഞാന്‍ വിടവാങ്ങുന്നു.'- പഴയിടം പറഞ്ഞു. 

Pazhayidom | 'ഭക്ഷണത്തില്‍ പോലും വാരിയെറിഞ്ഞ വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ എന്നെ അസ്വസ്ഥമാക്കുന്നു, അടുക്കള നിയന്ത്രിക്കുന്നത് പ്രയാസമാകും, ഞാന്‍ വിടവാങ്ങുന്നു'; കലോത്സവ വേദികളില്‍ ഇനി പാചകത്തിനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി


സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരം വിളമ്പാത്തത് വിവാദമായ സാഹചര്യത്തിലാണ് പഴയിടത്തിന്റെ പ്രസ്താവന. കഴിഞ്ഞ 16 വര്‍ഷമായി കലോത്സവത്തിന് ഭക്ഷണം പാകം ചെയ്യുന്നത് പഴയിടത്തിന്റെ സംഘമാണ്. വിവാദം കാര്യമാക്കുന്നില്ലെന്നും ഭക്ഷണമെനു തീരുമാനിക്കുന്നത് സര്‍കാരാണെന്ന് വിവാദങ്ങളോട് പ്രതികരിച്ചെങ്കിലും അടുക്കള നിയന്ത്രിക്കുന്നതില്‍ ഭയമുണ്ടായതിനാല്‍ പിന്മാറുകയാണെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. 

ഈ വര്‍ഷത്തെ കലോത്സവത്തില്‍ റെകോര്‍ഡ് ഭക്ഷണ വിതരണമാണ് നടന്നത്. കലോത്സവം ആരംഭിക്കുന്നതിന്റെ തലേന്നു രാത്രി 2,000 പേര്‍ക്കു നല്‍കിയതു മുതല്‍ അവസാനിക്കുന്നതു വരെ 1,94,800 പേര്‍ക്കാണു ഭക്ഷണം വിളമ്പിയത്. ദിവസവും നാലു നേരം നല്‍കി. റെകോര്‍ഡ് വിതരണമുണ്ടായത് നാലാം ദിനമായ വെള്ളിയാഴ്ചയാണ്. അന്ന് ഉച്ചഭക്ഷണം മാത്രം 26,500 പേരാണ് കഴിച്ചത്. മുന്‍പ് മലപ്പുറം കലോത്സവത്തില്‍ 25,000 പേര്‍ കഴിച്ചതായിരുന്നു ഏറ്റവും ഉയര്‍ന്ന കണക്ക്.

Keywords:  News,Kerala,State,Kozhikode,Controversy,Food,Festival,Government,Top-Headlines,Trending, Following the controversies on vegetarian food, Pazhayidom Mohanan Namboothiri says he will not be in next School Kalolsavam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia