Award | മാപ്പിള കലാരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഇ എം അമീന്‍ ശായ്ക്ക് ഫോക്ലോര്‍ അകാഡമി പുരസ്‌കാരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com) മാപ്പിള കലാരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഇ എം അമീന്‍ ശായ്ക്ക് ഫോക്ലോര്‍ അകാഡമി പുരസ്‌കാരം. 2021ലെ യുവപ്രതിഭാ പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. കൊല്ലം തൃക്കുന്നപ്പുഴ സ്വദേശിയായ അമീന്‍ ശാ 16 വര്‍ഷക്കാലമായി കേരളത്തിനകത്തും പുറത്തും മാപ്പിള കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന അതുല്യ പ്രതിഭയാണ്. മാപ്പിള കലാ ഗവേഷകൻ, കവി, പ്രാസംഗികൻ, സൂഫി ചിന്തകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
                        
Award | മാപ്പിള കലാരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഇ എം അമീന്‍ ശായ്ക്ക് ഫോക്ലോര്‍ അകാഡമി പുരസ്‌കാരം

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അകാഡമിയില്‍ നിന്ന് പരിശീലനം നേടിയ അമീന്‍ ശാ നിരവധി കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തുവരുന്നു. മാപ്പിളകലാ സൂഫി സാംസ്‌കാരിക പാരമ്പര്യ രംഗത്തെ ഗവേഷണ രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എൻജിനീയറായ ഇദ്ദേഹം ഇപ്പോൾ കാസർകോട് വിദ്യാനഗറിൽ പ്രവർത്തിക്കുന്ന റാവുത്തേഴ്സ് ദ ബ്യൂടി ഓഫ് ട്രഡിഷൻ കൺസ്ട്രക്ഷൻ കൺസൽടൻസിയുടെ മേധാവിയായി ജോലി ചെയ്യുന്നു.

അവാര്‍ഡ് നേടാന്‍ സാധിച്ചതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നതായും ഇത്തരത്തിലുള്ള പുരസ്‌കാരങ്ങള്‍ പ്രവര്‍ത്തന മേഖലകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്ത ഭാരം ഏല്‍പിക്കുന്നതായും ഇ എം അമീന്‍ ശാ പറഞ്ഞു. ഇനിയും ഏറെ ദൂരം സഞ്ചരിക്കുവാന്‍ ഇത്തരത്തിലുള്ള പുരസ്‌കാരങ്ങള്‍ നല്‍കുന്ന ഊര്‍ജം ചെറുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    
Award | മാപ്പിള കലാരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഇ എം അമീന്‍ ശായ്ക്ക് ഫോക്ലോര്‍ അകാഡമി പുരസ്‌കാരം

സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് ഫോക്ലോര്‍ അകാഡമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 13 പേര്‍ ഫെലോഷിപും 13 പേര്‍ ഗുരുപൂജ പുരസ്‌കാരവും നേടി. 96 പേര്‍ക്ക് ഫോക്ലോര്‍ അവാര്‍ഡുകള്‍ ലഭിച്ചു. 16 പേരാണ് യുവപ്രതിഭാ പുരസ്‌കാരം നേടിയത്. രണ്ട് പേര്‍ വീതം പുസ്തക രചനയിലും ഡോക്യൂമെന്ററി വിഭാഗത്തിലും പുരസ്‌കാരം നേടി.

Keywords:  Latest-News, Kerala, Kollam, Top-Headlines, Award, Folklore Academy award to EM Amin Shah.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia