കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങളുടെ പ്രവാഹം; 2 ലക്ഷം സംഭാവന നല്‍കിയ ബീഡി തെറുപ്പു തൊഴിലാളി ജനാര്‍ദനനെ പോലുള്ള ആളുകളുടെ പ്രവര്‍ത്തിയെ എത്ര തന്നെ പ്രശംസിച്ചാലും മതിയാവില്ലെന്നും ഈ സമൂഹത്തിന് വലിയ മാതൃക കാട്ടിയ അദ്ദേഹത്തിന് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 27.04.2021) കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങളുടെ പ്രവാഹം. രണ്ടു ലക്ഷം സംഭാവന നല്‍കിയ ബീഡി തെറുപ്പു തൊഴിലാളി ജനാര്‍ദനനെ പോലുള്ള ആളുകളുടെ പ്രവര്‍ത്തിയെ എത്ര തന്നെ പ്രശംസിച്ചാലും മതിയാവില്ലെന്നും ഈ സമൂഹത്തിന് വലിയ മാതൃക കാട്ടിയ അദ്ദേഹത്തിന് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങളുടെ പ്രവാഹം; 2 ലക്ഷം സംഭാവന നല്‍കിയ ബീഡി തെറുപ്പു തൊഴിലാളി ജനാര്‍ദനനെ പോലുള്ള ആളുകളുടെ പ്രവര്‍ത്തിയെ എത്ര തന്നെ പ്രശംസിച്ചാലും മതിയാവില്ലെന്നും ഈ സമൂഹത്തിന് വലിയ മാതൃക കാട്ടിയ അദ്ദേഹത്തിന് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി
രണ്ടു ദിവസം മുമ്പ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത ഒരു ബീഡിത്തൊഴിലാളിയെ സംബന്ധിച്ച് കാര്യം പറഞ്ഞിരുന്നു. നിങ്ങളില്‍ പലരും അതാരാണെന്ന് അന്വേഷിച്ച് കണ്ടെത്തി പുറത്തു കൊണ്ടു വന്നിട്ടുണ്ട്. കണ്ണൂര്‍ കുറുവയിലെ ചാലാടന്‍ ഹൗസില്‍ ജനാര്‍ദനനാണ്
ആ വലിയ മനുഷ്യസ്‌നേഹി. അദ്ദേഹത്തെ സമൂഹത്തിനു മുന്നില്‍ എത്തിച്ച നിങ്ങളെയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനാര്‍ദനനെ പോലുള്ള ആളുകളുടെ പ്രവര്‍ത്തിയെ എത്ര തന്നെ പ്രശംസിച്ചാലും മതിയാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ സമൂഹത്തിന് വലിയ മാതൃക കാട്ടിയ അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഒന്നു കൂടി അറിയിക്കട്ടെ എന്നും പറഞ്ഞു.

സംഭാവന നല്‍കിയ മറ്റുള്ളവര്‍

*മുന്‍ നിയമസഭാ സാമാജികരുടെ ഫോറം തങ്ങളുടെ ഒരു മാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.

*കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്‍കും, കിടപ്പു രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിനേഷന്‍ നല്‍കാന്‍ മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റ് സേവനം ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചു.

*ഇടുക്കി ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ

*കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ

*സെക്രടേറിയേറ്റ് സ്റ്റാഫ് കോ-ഓപറേറ്റീവ് സോസൈറ്റി 25 ലക്ഷം രൂപ

*സെക്രടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ 10 ലക്ഷം

*സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ആദ്യ ഗഡുവായ 9,74,266 രൂപ കൈമാറി.

*കണ്ണൂര്‍ ജില്ലാ പൊലീസ് സഹകരണ സംഘം 7 ലക്ഷം രൂപ

*ഐ ഇ ഇ ഇ കേരള സെക്ഷന്‍ 5 ലക്ഷം രൂപ

*ക്യാഷു കോര്‍പറേഷന്‍ തൊഴിലാഴികള്‍ 2 ലക്ഷം രൂപ

*വടക്കാഞ്ചേരി സ്വദേശിയായ സി ദിവാകരനും പേരക്കുട്ടികളും ചേര്‍ന്ന് 2 ലക്ഷം രൂപ

*കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റ കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തകര്‍ 1,50,000 രൂപ

*മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഒരു മാസത്തെ ശമ്പളമായ 92,423 രൂപ

*മഹാകവി ഒ എന്‍ വി യുടെ കുടുംബം 1 ലക്ഷം രൂപ

*പ്ലാനിങ്ങ് ബോര്‍ഡ് അംഗം കെ രവി രാമന്‍ 1 ലക്ഷം രൂപ

*സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രടെറി എം വി ജയരാജനും കുടുംബവും 1 ലക്ഷം രൂപ

*കോട്ടയത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ കെ അനില്‍ കുമാര്‍ മകന്റെ വിവാഹ ചിലവുകള്‍ക്കായി മാറ്റിവെച്ച 1 ലക്ഷം രൂപ

*മുന്‍ സ്പീകര്‍ എം വിജയകുമാര്‍ 50,000 രൂപ

*മുന്‍ എം പി കരുണാകരന്‍ 25000

*കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ 19,000 രൂപ

*പാലായിലെ ചാത്തമത്ത് എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശ്രീനിധി എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് കിട്ടിയ തുക നല്‍കി.

*കൊല്ലം ഓടനവട്ടം കട്ടയില്‍ ബാലസംഘം ഇം എം എസ് ഗ്രന്ഥശാല യൂണിറ്റ് സെക്രടെറി കല്യാണി ദുരിതാശ്വാസ നിധിയിലേക്ക് ഗപ്പികളെ വിറ്റ് കിട്ടുന്ന തുക നല്‍കും എന്നറിയിച്ചിട്ടുണ്ട്.

*കുലശേഖരപുരം ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അപര്‍ണ സന്തോഷ്, ഭവ്യ ബാലചന്ദ്രന്‍, മഹേശ്വര്‍ പിവി എന്നിവര്‍ ചേര്‍ന്ന് 10,000 രൂപ

*കപ്പൂര്‍ പഞ്ചായത്തിലെ പളങ്ങാട്ട് ചിറയില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ ആദിദേവ് തന്റെ സമ്പാദ്യകുടുക്കയില്‍ നിന്നുള്ള തുക കൈമാറി.

Keywords:  Flow of aid to the Covid Relief Fund, Thiruvananthapuram, News, Chief Minister, Pinarayi vijayan, Compensation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia