Relief Fund | പത്താം ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ പ്രവാഹം

 
Kerala floods, Wayanad disaster, relief fund, donations, Kerala, India

Photo Credit: X / Southern Command INDIAN ARMY

രണ്ട് ഗ്രാമങ്ങളെ മുഴുവനായി ഇല്ലാതാക്കിയ ഉരുള്‍പൊട്ടലില്‍ നൂറുകണക്കിനാളുകളാണ് മരിച്ചത്. നിരവധി പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

തിരുവനന്തപുരം: (KVARTHA) പത്താം ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ പ്രവാഹമാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും മാത്രമല്ല, അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് നാടിന്റെ പുനര്‍ നിര്‍മാണങ്ങള്‍ക്ക് വേണ്ടി സംഭാവനകള്‍ നല്‍കുന്നത്. രണ്ട് ഗ്രാമങ്ങളെ മുഴുവനായി ഇല്ലാതാക്കിയ ദുരന്തത്തില്‍ നൂറുകണക്കിനാളുകളാണ് മരിച്ചത്. നിരവധി പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

 

സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍: 

 

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് - അഞ്ച് ലക്ഷം രൂപ

എസ് കെ പബ്ലിക് സ്‌കൂള്‍ -  50,000 രൂപ

റിട്ട. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എം സിറാബുദീന്‍ ഒരു മാസത്തെ പെന്‍ഷന്‍ - 32,137 രൂപ 

പലക്കാട് കല്ലടിക്കോട് സ്വദേശി അബ്ദുള്‍ ഹക്കീം എം - 31,258 രൂപ

കേരള സംസ്ഥാന സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പാപ്പനംകോട് യൂണിറ്റ് - 25,000 രൂപ 

മാര്‍ ഇവാനിയോസ് കോളേജ് 1977-80 ബോട്ടണി ബാച്ച് - 18,900 രൂപ

മലയിന്‍കീഴ് കോട്ടമ്പൂര്‍ ശാന്തിനഗര്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ - 12,000 രൂപ

കണ്ണൂർ:കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത്‌ മുഖ്യ മന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് ജന പ്രതിനിധികൾ സംഭാവന ചെയ്ത തുകയും ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് അനുവദിച്ച തുകയും കൂടി 2,60,000 രൂപ കൈമാറി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏ വി ലേജു ടി ഐ മധുസൂദനൻ എം എൽ എക്ക് തുക കൈമാറി. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ പി ശ്യാമള, എ. ഷീജ മെമ്പർമാരായ പി വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, തമ്പാൻ, ഹരീന്ദ്രൻ, പ്രഭാ വതി, ശ്രീവിദ്യ, പഞ്ചായത്ത്‌ സെക്രട്ടറി കെ ഷൈലജ അസിസ്റ്റന്റ് സെക്രട്ടറി സന്ദീപ് മോഹൻ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Relief Fund

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia