Rehabilitation | പ്രളയ പുനരധിവാസ പദ്ധതി: മുസ്‌ലിംലീഗ് നിർമ്മിച്ച 10 വീടുകളുടെ കൈമാറ്റം 29ന്

 
Poster of Muslim League house donation event for flood-affected families in Nilambur.
Poster of Muslim League house donation event for flood-affected families in Nilambur.

Image Credit: Facebook/ PMA Salam

● വിവിധ ജില്ലകളിൽ പ്രളയ ദുരിതാശ്വാസത്തിന് അഞ്ച് കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുള്ളതായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.
● മലപ്പുറം ജില്ലാ കമ്മിറ്റി 50 കുടുംബങ്ങൾക്ക് മൂന്നേക്കർ ഭൂമി വിതരണം ചെയ്തു.
● നിലമ്പൂരിലെ കവളപ്പാറയിലും പാതാറിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തം കേരളം മറന്നിട്ടില്ല.
● സംസ്ഥാന കമ്മിറ്റി 10 വീടുകളും പ്രാദേശിക കമ്മിറ്റി ഒരു വീടുമാണ് പൂളപ്പാടത്ത് നിർമ്മിച്ചത്. 

കോഴിക്കോട്: (KVARTHA) പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ച 10 വീടുകളുടെ താക്കോൽദാനം ജനുവരി 29ന് ബുധനാഴ്ച നടക്കും. നിലമ്പൂർ പോത്തുകല്ലിലെ പൂളപ്പാടത്ത് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ താക്കോൽ ദാനം നിർവ്വഹിക്കും.

പ്രളയത്തിൽ എല്ലാ സമ്പത്തും നഷ്ടപ്പെട്ട ദാരിദ്ര്യത്തിലായ മനുഷ്യരെ പിന്തുണയ്ക്കുന്നതിൻ്റെ ഭാഗമയണ് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്. വിവിധ ജില്ലകളിൽ പ്രളയ ദുരിതാശ്വാസത്തിന് അഞ്ച് കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുള്ളതായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം അറിയിച്ചു. 

വിവിധ ജില്ലകളിൽ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി അഞ്ച് കോടിയിലേറെ രൂപയാണ് മുസ്ലിംലീഗ് ചെലവഴിച്ചത്. മലപ്പുറം ജില്ലാ കമ്മിറ്റി 50 കുടുംബങ്ങൾക്ക് മൂന്നേക്കർ ഭൂമി വിതരണം ചെയ്തു. വീടുകളുടെ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റും അഡ്വ. യു.എ ലത്തീഫ് ജനറൽ സെക്രട്ടറിയുമായ അക്കാലത്തെ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് നൽകിയത്. നിലമ്പൂരിലെ കവളപ്പാറയിലും പാതാറിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തം കേരളം മറന്നിട്ടില്ല. ഈ ദുരന്തത്തെതുടർന്നാണ് പോത്തുകല്ലിൽ തെരഞ്ഞെടുത്ത 10 കുടുംബങ്ങൾക്ക് വീട് വെച്ചുനൽകാൻ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റി 10 വീടുകളും പ്രാദേശിക കമ്മിറ്റി ഒരു വീടുമാണ് പൂളപ്പാടത്ത് നിർമ്മിച്ചത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസഡിന്റും കെ.പി.എ മജീദ് ജനറൽ സെക്രട്ടറിയുമായ അന്നത്തെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് വീടുകളുടെ നിർമ്മാണം ആരംഭിച്ചത്. കുടിവെള്ളം, വൈദ്യുതി, അപ്രോച്ച് റോഡ് തുടങ്ങിയ സൗകര്യങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വീടുകളുടെ താക്കോൽദാനം വൈകിയത്.

താക്കോൽദാന ചടങ്ങിൽ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽവഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. പി.എം.എ സലാം, കെ.പി.എ മജീദ്, പി. അബ്ദുൽ ഹമീദ് മാസ്റ്റർ, അഡ്വ. യു.എ ലത്തീഫ് തുടങ്ങിയവർ പ്രസംഗിക്കും.

ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക!

Muslim League is set to hand over 10 newly constructed houses as part of a flood rehabilitation project in Nilambur on January 29.

#FloodRelief #MuslimLeague #Nilambur #KeralaNews #RehabilitationProject

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia