പ്രളയക്കെടുതി: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച പ്രശസ്ത ഗായികയും നടിയുമായ രഞ്ജിനിക്കെതിരെ പരാതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20/08/2018) പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച പ്രശസ്ത ഗായികയും നടിയുമായ രഞ്ജിനി ജോസിനെതിരെ പോലീസില്‍ പരാതി. തൃപ്പൂണിത്തുറ നഗരസഭ സെക്രട്ടറിയാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രളയക്കെടുതിയെ തുടര്‍ന്ന് തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികള്‍ക്ക് അതിസാരമുണ്ടെന്ന് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നാണ് പരാതി.

അതേസമയം, തെറ്റായ ഒരു വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു കാര്യം ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞതെന്ന് രഞ്ജിനി വ്യക്തമാക്കി. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്ന് തൃപ്പൂണിത്തുറ എസ്‌ഐ ബിജു കെ ആര്‍ പറഞ്ഞു. ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത നല്‍കേണ്ടി വന്നതില്‍ രഞ്ജിനി ഖേദം പ്രകടിപ്പിച്ചെന്നും പരാതി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം രഞ്ജിനി നടത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോയിലാണ് ഇത്തരത്തില്‍ പരാമര്‍ശമുണ്ടായത്. കുട്ടികള്‍ക്ക് അതിസാരം പിടിച്ചെന്നും അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രളയക്കെടുതി: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച പ്രശസ്ത ഗായികയും നടിയുമായ രഞ്ജിനിക്കെതിരെ പരാതി

Keywords:  Kerala, Thiruvananthapuram, Flood, Actress, Complaint, Fake, Police, Flood: Complaint lodged against singer Ranjini Jose for fake message

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia