കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി റണ്‍വേയില്‍നിന്നു പുറത്തുപോയി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കരിപ്പൂര്‍: (www.kvartha.com 04.08.2017) കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി റണ്‍വേയില്‍നിന്നു പുറത്തുപോയി. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ് . അധികൃതരുടെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് അപകടമില്ലാതെ വിമാനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത്.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ബംഗളൂരുവില്‍നിന്നുള്ള സ്‌പൈസ്‌ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് 60 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.

കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി റണ്‍വേയില്‍നിന്നു പുറത്തുപോയി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്

ലാന്‍ഡിങ്ങിനായി റണ്‍വേയില്‍ ഇറങ്ങിയ വിമാനം ഇടുതുഭാഗത്തേക്കു നീങ്ങുകയായിരുന്നു. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണു വിമാനം തെന്നിമാറിയത്. പൈലറ്റുമാര്‍ക്കു തിരിച്ചറിയാനായി റണ്‍വേയ്ക്കു പുറത്തു സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ അപകടത്തില്‍ തകര്‍ന്നു. അപകടസ്ഥിതി ബോധ്യപ്പെട്ട വിമാനത്താവളത്തിലെ അഗ്‌നിശമനസേന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനു ഇറങ്ങുകയും അപകടം കൂടാതെ വിമാനം സുരക്ഷിതമായ സ്ഥാനത്ത് പാര്‍ക്ക് ചെയ്യുകയുമായിരുന്നു.

Also Read:
പുഴയ്ക്ക് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസുകാരിയെ ഒഴുക്കില്‍ പെട്ട് കാണാതായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Flight slips at Karipur international airport, Karipur, Airport, News, Passengers, spice jet, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia