Travel Ban | വിമാനത്തിനുള്ളിലെ പ്രതിഷേധം; ഇ പി ജയരാജന് 3 ആഴ്ചത്തെ യാത്രാനിരോധനം ഏര്‍പെടുത്തി ഇന്‍ഡിഗോ; വിലക്കിനെ കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കന്‍വീനര്‍
Jul 18, 2022, 11:27 IST
തിരുവനന്തപുരം: (www.kvartha.com) എല്‍ഡിഎഫ് കന്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പെടുത്തി ഇന്‍ഡിഗോ. മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇ പി ജയരാജന് വിലക്ക് ഏര്‍പെടുത്തിയിരിക്കുന്നത്. യാത്രാവിലക്കിനെ കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും ഏര്‍പെടുത്തിയിട്ടുണ്ട്. ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഇന്‍ഡിഗോ അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. റിടയേര്‍ഡ് ജഡ്ജ് ആര്‍ ബസ്വാന അധ്യക്ഷനായ മൂന്നംഗസമിതിയാണ് അന്വേഷണം നടത്തിയത്. ഇവര്‍ യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്നും ഇപി ജയരാജനില്‍ നിന്നും മൊഴിയെടുത്തിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസമിതി നല്‍കിയ റിപോര്‍ടിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം കോന്‍ഗ്രസ് നേതൃത്വത്തില്‍ യുഡിഎഫ് പ്രതിഷേധ സമരം സംഘടപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തിലായിരുന്നു ഇന്‍ഡിഗോ വിമാനത്തിലും പ്രതിഷേധം അരങ്ങേറിയത്.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എന്നാല്‍, മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കന്‍വീനര്‍ ഇപി ജയരാജന്‍ കോന്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളി വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.