KS Sabarinathan Arrested | മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസ്; കെ എസ് ശബരീനാഥന്‍ അറസ്റ്റില്‍

 



തിരുവനന്തപുരം: (www.kvartha.com) മുന്‍ എംഎല്‍എയും യൂത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥന്‍ അറസ്റ്റില്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസിലാണ് നടപടി.  

നിലവില്‍ ശബരിനാഥന്‍ ശംഖുമുഖം പൊലീസ് സ്റ്റേഷനിലാണ്. ചൊവ്വാഴ്ച രാവിലെ 10.45ന് ശബരീനാഥന്‍ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. 11 മണിക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. 

പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയെന്നും പ്രതിഷേധത്തിനുശേഷം വിവരം കോന്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും ശബരീനാഥന്‍ വെളിപ്പെടുത്തിയിരുന്നു. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ സര്‍കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

ഇതിനുപിന്നാലെ അറസ്റ്റ് ചെയ്ത സമയം അറിയിക്കണമെന്നും രേഖ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. അറസ്റ്റ് പാടില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞിരുന്നു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഗ്രൂപുതലത്തിലെ പോരിനെ തുടര്‍ന്ന് യൂത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സ് ആപ് ചാറ്റ് ചോര്‍ന്നതാണ് വിവാദമായത്. ഇതില്‍ വിമാനത്തില്‍ കരിങ്കൊടി പ്രതിഷേധം നടത്താവുന്നതാണെന്ന തരത്തില്‍ ശബരീനാഥന്‍ ആശയം പങ്കുവച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോടുകളടക്കം ചോര്‍ന്നതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. പ്രതിഷേധത്തെ കുറിച്ച് നേതൃത്വത്തിന് അറിവില്ലെന്നായിരുന്നു യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ശാഫി പറമ്പില്‍ അന്ന് പറഞ്ഞത്. ചാറ്റ് ചോര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച നേതൃത്വം അന്വേഷണവും തുടങ്ങി.

KS Sabarinathan Arrested | മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസ്; കെ എസ് ശബരീനാഥന്‍ അറസ്റ്റില്‍


അതേസമയം വിമാനത്തില്‍ യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സമാധാനപരമാണെന്ന നിലപാടില്‍ തന്നെയാണ് ശബരീനാഥന്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തിയപ്പോഴും ശബരിനാഥന്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് കാണിക്കുന്നതെന്നും പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് എല്ലാ നിയമസഹായവും യൂത് കോന്‍ഗ്രസ് നല്‍കുമെന്നും ശബരീനാഥന്‍ പറഞ്ഞു.

ജൂണ്‍ 12ന് മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ഉണ്ടായ പ്രതിഷേധത്തില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വലിയതുറ പൊലീസ് വധശ്രമം ഉള്‍പെടെ വകുപ്പുകളിലാണ് കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍ കെ നവീന്‍ കുമാര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.

Keywords:  News,Kerala,State,Thiruvananthapuram,Politics,party,Congress,Top-Headlines,Trending,Case,CM,Arrest, Flight Protest Case: Police Arrested KS Sabarinathan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia