Strike | വിദ്യാര്‍ഥികള്‍ ബസുകള്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ - പയ്യന്നൂര്‍ റൂടിലെ മിന്നല്‍ പണിമുടക്ക് ഒത്തുതീര്‍പ്പായില്ല; കര്‍ശനമായി നേരിടുമെന്ന് പൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ ബസുകളുടെ മിന്നല്‍ പണിമുടക്ക് കാരണം യാത്രക്കാര്‍ പൊറുതിമുട്ടി. കണ്ണൂര്‍- പയ്യന്നൂര്‍ റൂടില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ബസുകള്‍ സാധാരണ നിലയില്‍ സര്‍വീസ് നടത്തണമെന്ന് എസിപി ടികെ രത്നകുമാര്‍ അറിയിച്ചുവെങ്കിലും ജീവനക്കാര്‍ തയ്യാറായിട്ടില്ല. ഇതിനെ തുടര്‍ന്ന് ബസ് ഉടമ, തൊഴിലാളി, വിദ്യാര്‍ഥി സംഘടനകളുമായി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചര്‍ച നടത്തുമെന്ന് എസിപി അറിയിച്ചു. സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കും. തടയാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
            
Strike | വിദ്യാര്‍ഥികള്‍ ബസുകള്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ - പയ്യന്നൂര്‍ റൂടിലെ മിന്നല്‍ പണിമുടക്ക് ഒത്തുതീര്‍പ്പായില്ല; കര്‍ശനമായി നേരിടുമെന്ന് പൊലീസ്

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ബസില്‍ വിദ്യാര്‍ഥികളെ കയറ്റാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. വിദ്യാര്‍ഥികള്‍ സ്വകാര്യബസുകള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് കണ്ണൂര്‍-പയ്യന്നൂര്‍ റൂടില്‍ ബസ് സമരമാരംഭിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ബസില്‍ വിദ്യാര്‍ഥികള്‍ കയറുന്നതിന് മുന്‍പേ വാതില്‍ അടച്ച് ബസ് മുന്‍പോട്ടെടുത്തതോടെ വിദ്യാര്‍ഥികള്‍ ബസ് തടയുകയായിരുന്നു. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലാക്കുന്നുമ്മേല്‍ ബസാണ് തടഞ്ഞത്.

തുടര്‍ന്ന് പഴയബസ് സ്റ്റാന്‍ഡിലെത്തിയ തളിപ്പറമ്പ്, പയ്യന്നൂര്‍, തലശേരി, കൂത്തുപറമ്പ് റൂടിലടക്കം സര്‍വീസ് നടത്തുന്ന ബസുകള്‍ വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. നാലു വിദ്യാര്‍ഥികള്‍ ബസില്‍ കയറാന്‍ നിന്നിരുന്നുവെന്നും എന്നാല്‍ രണ്ടു വിദ്യാര്‍ഥികളെ മാത്രമേ കയറ്റിയിട്ടുള്ളുവന്നും കന്‍ഡക്ടര്‍ വാതില്‍ അടച്ചു ബസ് മുന്‍പോട്ടെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. കണ്ണൂര്‍ ടൗണ്‍ പൊലീസെത്തിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. വിദ്യാര്‍ഥികളെ കയറ്റാതെ പോയ ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Payyannur, Strike, Protest, Students, Bus, Police, Flash strike by private buses.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script