ADVERTISEMENT
ആലപ്പുഴ: ആലപ്പുഴ കണിച്ചുകുളങ്ങരയിലെ സിപിഎം ലോക്കല് കമ്മിറ്റി ഓഫീസിന് ഞായറാച പുലര്ച്ചെ രണ്ട് മണിയോടെ തീപിടിച്ചു. ഓഫീസ് ഭാഗികമായി കത്തിനശിച്ചു. ഓഫീസിന് ആരെങ്കിലും തീവെച്ചതാണോ എന്ന സംശയവും ഉയര്ന്നിട്ടുണ്ട്. നാട്ടുകാരും ഫയര്ഫോഴ്സും ചേര്ന്നാണ് തീയണച്ചത്. റെവലൂഷണറി മാര്ക്സിസ്റ്റ് പാര്ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്ഷാവസ്ഥ നിലനില്ക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. സ്ഥലത്ത് പോലീസ് കാവല് ഏര്പ്പെടുത്തിയിട്ടുണ്ട്.
Keywords: Flames cpm office, Alappuzha, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

