Thrissur Pooram | ചരിത്രപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന് ശനിയാഴ്ച കൊടിയേറ്റം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും ഉത്സവം കൂടാനെത്തും

 


തൃശ്ശൂര്‍: (KVARTHA) പൂരത്തിന് ശനിയാഴ്ച കൊടിയേറ്റം. ലാലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ എട്ടിനും 8.15നും ഇടയില്‍ കൊടിയേറ്റം നടക്കും. തിരുവമ്പാടി, പാറമേക്കാവ് തുടങ്ങി ഘടകക്ഷേത്രങ്ങളിലും കൊടിയേറും.

പൂരം കൂടാന്‍ ഇത്തവണയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും. പൂരദിവസം നെയ്തലക്കാവിലമ്മയെ പുറത്തേറ്റിയായിരിക്കും രാമന്റെ വരവ്. നെയ്തലക്കാവിലമ്മയുമായെത്തി വടക്കുനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട വാതില്‍ തുറന്ന് പൂരത്തിന് തുടക്കമിടുന്നത് എറണാകുളം ശിവകുമാറായിരിക്കും. എട്ടോടെയാണ് നെയ്തലക്കാവിലമ്മ ക്ഷേത്രത്തില്‍നിന്ന് പുറത്തിറങ്ങുക. കഴിഞ്ഞതവണ അയ്യന്തോള്‍ ദേവി പാമ്പാടി രാജന്റെ പുറത്തേറിയാണ് എത്തിയത്.

അയ്യന്തോളില്‍ 11നും 11.15നും ഇടയിലും തിരുവമ്പാടിയില്‍ 11.30നും 11.45നും ഇടയിലും പാറമേക്കാവില്‍ ഉച്ചയ്ക്ക് 12നും 12.15നും ഇടയിലും കൊടിയേറ്റം നടക്കും. ചെമ്പൂക്കാവിലും കണിമംഗലം ശാസ്താ ക്ഷേത്രത്തിലും വൈകീട്ട് ആറിനും 6.15നും ഇടയിലും പനമുക്കുംപിള്ളിയിലും പൂക്കാട്ടിക്കരയിലും 6.15നും 6.30നും ചൂരക്കാട്ട്കാവില്‍ 6.45നും ഏഴിനും ഇടയിലാണ് കൊടിയേറ്റം നടക്കുക. നെയ്തലക്കാവില്‍ എട്ടിനും 8.15നും ഇടയിലുമാണ് കൊടിയേറ്റം നടക്കുക.

Thrissur Pooram | ചരിത്രപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന് ശനിയാഴ്ച കൊടിയേറ്റം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും ഉത്സവം കൂടാനെത്തും

17ന് വൈകിട്ട് ഏഴിനാണ് പൂരാവേശത്തിന് തിളക്കം കൂട്ടുന്ന സാംപിള്‍ വെടിക്കെട്ട്. 18ന് രാവിലെ 10ന് തെക്കേ ഗോപുരവാതില്‍ തുറക്കും. അന്നുതന്നെ രാവിലെ 10ന് ആനച്ചമയപ്രദര്‍ശനവും നടക്കും. 19ന് രാവിലെ ആറോടെ ചെറുപൂരങ്ങള്‍ ശക്തന്റെ തട്ടകത്തിലേക്ക് പ്രയാണം തുടങ്ങും. രാവിലെ 11ന് താളനാദ വിസ്മയങ്ങളുടെ മഠത്തില്‍ വരവിനുശേഷം ഉച്ചകഴിഞ്ഞ് രണ്ടി ഇലഞ്ഞിത്തറയില്‍ മേളമുയരും. പിന്നെ തെക്കോട്ടിറക്കം. ഗജവീരന്മാരുടെ മുഖാമുഖം. വൈകിട്ട് ആറിന് മത്സരത്തിന്റെ തീഷ്ണതയില്‍ കുടമാറ്റം.

20ന് പുലര്‍ചെ മൂന്നിന് വെടിക്കെട്ട്. ഉച്ചയ്ക്ക് 12ന് ഭഗവതിമാര്‍ അടുത്തവര്‍ഷം കാണാമെന്ന് ഉപചാരം ചൊല്ലിപ്പിരിയും.

Keywords: News, Kerala, Kerala-News, Religion, Religion-News, Flag Hoisting, Thrissur News, Kerala News, Festival, Celebrations, Thrissur Pooram 2024, Saturday, Asia's Biggest Pooram, Ceremony, Flag hoisting for Thrissur Pooram 2024 on Saturday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia