Kannur Railway | കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങിയ അഞ്ച് യാത്രക്കാരുടെ വന്ദേഭാരതിലുള്ള യാത്ര മുടങ്ങി


● ഒരു മണിക്കൂറോളം സമയമെടുത്താണ് സാങ്കേതിക വിദഗ്ദ്ധർ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.
● വന്ദേ ഭാരതിന് പോകേണ്ടിയിരുന്ന യാത്രക്കാരായിരുന്നു ലിഫ്റ്റിൽ കുടുങ്ങിയത്.
● യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങിയ വിവരമറിഞ്ഞ് 10 മിനിറ്റോളം വന്ദേ ഭാരത് കണ്ണൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നു.
● പുതുതായി നിർമ്മിച്ച ലിഫ്റ്റാണ് തകരാറിലായത്.
കണ്ണൂർ: (KVARTHA) റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ ഒരു മണിക്കൂറോളം കുടുങ്ങിയതിനെ തുടർന്ന് അഞ്ച് യാത്രക്കാരുടെ വന്ദേഭാരത് യാത്ര മുടങ്ങി. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ലിഫ്റ്റിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് ഒരു കുട്ടിയടക്കം അഞ്ച് പേർ ലിഫ്റ്റിൽ അകപ്പെട്ടത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാറുണ്ടായത്.
സാങ്കേതിക വിദഗ്ദ്ധർ ഒരു മണിക്കൂറോളം സമയമെടുത്താണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. വന്ദേ ഭാരതിന് പോകേണ്ടിയിരുന്ന യാത്രക്കാരായിരുന്നു ലിഫ്റ്റിൽ കുടുങ്ങിയത്. യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങിയ വിവരമറിഞ്ഞ് 10 മിനിറ്റോളം വന്ദേ ഭാരത് കണ്ണൂർ സ്റ്റേഷനിൽ റെയിൽവേ പിടിച്ചിട്ടിരുന്നു. എന്നാൽ രക്ഷാപ്രവർത്തനം വൈകിയതോടെ ട്രെയിൻ യാത്ര തുടരുകയായിരുന്നു. പുതുതായി നിർമ്മിച്ച ലിഫ്റ്റാണ് തകരാറിലായത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Five passengers, including a child, missed their Vande Bharat train journey after being trapped in a malfunctioning lift at Kannur Railway Station for about an hour. The incident occurred around 3 pm on Monday at platform number three. Despite the train being held for approximately 10 minutes, the delayed rescue operation led to the passengers missing their train. The faulty lift was recently installed.
#KannurRailway, #LiftMalfunction, #VandeBharat, #TrainMissed, #KeralaTravel, #RailwaySafety