ശാന്‍ വധക്കേസില്‍ നേരിട്ടു പങ്കുള്ള 5 പേര്‍ കൂടി കസ്റ്റഡിയില്‍; അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എ ഡി ജി പി വിജയ് സാഖറെ

 


ആലപ്പുഴ: (www.kvartha.com 25.12.2021) എസ് ഡി പി ഐ നേതാവ് ശാന്‍ വധക്കേസില്‍ നേരിട്ടു പങ്കുള്ള അഞ്ചുപേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി എ ഡി ജി പി വിജയ് സാഖറെ. ഇവരുടെ അറസ്റ്റ് ശനിയാഴ്ച തന്നെ ഉണ്ടാകുമെന്നും വിജയ് സാഖറെ വ്യക്തമാക്കി.

ശാന്‍ വധക്കേസില്‍ നേരിട്ടു പങ്കുള്ള 5 പേര്‍ കൂടി കസ്റ്റഡിയില്‍; അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എ ഡി ജി പി വിജയ് സാഖറെ

എന്നാല്‍ പ്രധാന പ്രതികളെന്ന് സംശയിക്കുന്നവര്‍ ഇപ്പോഴും ഒളിവാലാണെന്നും അവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എല്ലാ പ്രതികളേയും കണ്ടു പിടിക്കുമെന്ന് വിശ്വാസമുണ്ട്. എല്ലാവര്‍ക്കെതിരേയും ശക്തമായ തെളിവുകള്‍ ഹാജരാക്കും, പരമാവധി ശിക്ഷ തന്നെ പ്രതികള്‍ക്ക് വാങ്ങിക്കൊടുക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.

എന്നാല്‍ സംസ്ഥാന നേതാക്കളിലേക്കും അന്വേഷണം നീങ്ങുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വിജയ് സാഖറെയുടെ പ്രതികരണം ഇങ്ങനെ;

'പദ്ധതി ആസൂത്രണം ചെയ്ത ആളാണ് പ്രധാനപ്പെട്ടത്. അവരുടെ പേരുകള്‍ അന്വേഷണത്തില്‍ കൊണ്ടു വരുന്നുണ്ട്. അന്വേഷണം ആരിലേക്കും പോകാം' എന്നുമായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരമണിയോടെയാണ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ശാനിനെ കാറില്‍ പിന്‍തുടര്‍ന്ന അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ എത്തിയ വാഹനത്തിലെ യാത്രക്കാര്‍ ആശുപത്രിയിലാക്കിയെങ്കിലും ചികിത്സയ്ക്കിടെ 12 മണിയോടെ മരണം സംഭവിച്ചു.

ശാനിന്റെ മരണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് ഒരു സംഘം അക്രമികള്‍ രഞ്ജിത് ശ്രീനിവാസന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയുടേയും അമ്മയുടേയും മകളുടേയും മുന്നിലിട്ട് അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുന്നത്. രഞ്ജിത്തിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

Keywords:  Five more directly involved in the Shan murder case are in custody; ADGP Vijay Sakhare said the arrest would take place soon, Alappuzha, News, SDPI, Media, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia