മാവോയിസ്റ്റ് ബന്ധമുണ്ടെന്നു സംശയിക്കുന്ന അഞ്ചുപേര്‍ തിരുവനന്തപുരത്ത് പിടിയില്‍
Aug 15, 2015, 14:25 IST
തിരുവനന്തപുരം സ്റ്റാച്യുവില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഞാറ്റുവേലസംഘം എന്ന പേരില്‍ അറിയപ്പെടുന്ന ഇടതു തീവ്രസ്വഭാവമുള്ള സംഘടനയിലെ അംഗങ്ങളാണിവര്‍. സ്വാതന്ത്ര്യം നുണയാണെന്ന ലഘുലേഖ ഇവര്‍ പ്രചരിപ്പിച്ചതായി പൊലീസ് പറയുന്നു. കനത്ത സുരക്ഷയില്‍ തലസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെയാണ് മാവോയിസ്റ്റ് ബന്ധമുള്ള സംഘം പിടിയിലായത്.
സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കടന്നു ലഘുലേഖ വിതരണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞദിവസം തലസ്ഥാനത്തെത്തിയ ഇവര്‍ സ്റ്റാച്യൂവിലും പരിസരത്തും ലഘുലേഖ വിതരണം ചെയ്യുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
ഭരണകൂട ഭീകരതയ്‌ക്കെതിരേ പ്രതിഷേധിക്കണം, ഈ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജനങ്ങള്‍ പങ്കെടുക്കരുത് തുടങ്ങിയ വാചകങ്ങളും ഇവര്‍ വിതരണം ചെയ്ത ലഘുലേഖയില്‍ ഉണ്ടായിരുന്നു.
ഇവരെ കരുതല്‍ തടങ്കലില്‍വച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. സംഘത്തില്‍ ഏഴുപേര്‍ ഉണ്ടായിരുന്നതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
SUMMARY: Five Maoist leaders arrested near Statue of Thiruvananthapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.