കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് ബൈകിലും കാല്നടയാത്രക്കാരിയെയുമിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്
Oct 11, 2021, 15:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാലരാമപുരം: (www.kvartha.com 11.10.2021) സ്റ്റിയറിങ് ജാമായ കെ എസ് ആര് ടി സി ബസ് നിയന്ത്രണംവിട്ട് ബൈകിലും കാല്നടയാത്രക്കാരിയെയുമിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ ബാലരാമപുരം കല്ലമ്പലത്താണ് ബസ് എതിര്‍ദിശയിലേക്ക് പാഞ്ഞുകയറി ബൈകിലും കാല്‍നടയാത്രക്കാരെയും ഇടിച്ചുനിന്നത്. അപകടത്തില്‍ ബൈക് യാത്രികന് ഉള്‍പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടു ബൈകുകളെയും ഒരു വഴിയാത്രക്കാരിയെയും ഇടിച്ചിട്ട് എതിര് ദിശയിലേക്ക് പാഞ്ഞുകയറിയ ബസ് ഇലക്ട്രിക് പോസ്റ്റിലും കല്ലമ്പലത്തെ പുരാതന കല്‍മണ്ഡപത്തിലും ഇടിച്ചാണ് നിന്നത്.
സംഭവത്തില്‍ ഗുരുതര പരിക്കേറ്റ മൂന്നുപേരെ മെഡികല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്കൂടെര്‍ യാത്രക്കാരായ ആലുവിള കാട്ടുവിള പുത്തന്‍വീട്ടില്‍ മഞ്ജു(28), പാപ്പനംകോട് സ്വദേശി വിപിന്‍(35), കാല്‍നട യാത്രക്കാരിയായ കാവുവിള സ്വദേശി രാജം എന്നിവരാണ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അബ്ദുല്‍ സലാം, വനിത കണ്ടക്ടര്‍ ഓലത്താന്നി സ്വദേശി ഷൈനി എന്നിവര്‍ക്കും പരിക്കേറ്റു. നിസാര പരിക്കേറ്റ ബസ് യാത്രക്കാരായ പത്തോളം പേരും ചികിത്സ തേടി.
ഞായറാഴ്ച രാവിലെ 11 ഓടെ ദേശീയപാതയില്‍ വഴിമുക്കിനും ബാലരാമപുരത്തിനുമിടയില് കല്ലമ്പലത്തെ വളവിലാണ് സംഭവം. നെയ്യാറ്റിന്‍കര ഡിപോയില്‍നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുപോയ ബസാണ് അപകടത്തില്‍പെട്ടത്. വളവ് തിരിയവെ നിയന്ത്രണം തെറ്റിയ ബസ് എതിര്‍ദിശയിലേക്ക് ഇടിച്ചുകയറിയതായി ഡ്രൈവര്‍ അബ്ദുല്‍ സലാം പറഞ്ഞു. മുന്‍വശത്തെ വീല്‍ ഒടിഞ്ഞതാണോയെന്നും സംശയമുണ്ട്. ഇദ്ദേഹത്തിന് കൈക്കും നെഞ്ചിനും പരിക്കേറ്റു. ബസ് അമിത വേഗത്തിലല്ലാതിരുന്നതും ഞായറാഴ്ചയാതിനാല് എതിരെ കൂടുതല്‍ വാഹനങ്ങള്‍ വരാത്തതും വന്‍ അപകടം ഒഴിവാക്കി.
നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. സംഭവമറിഞ്ഞ് എം വിന്‍സന്റ് എം എല്‍ എയും സ്ഥലത്തെത്തി. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം വാഹനഗതാഗതവും തടസപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

