എറണാകുളം നോര്‍ത്തില്‍ കമ്മ്യൂണിറ്റി കിച്ചനില്‍ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങാന്‍ കാത്തുനിന്നവര്‍ക്ക് ഇടയിലേക്ക് മിനി വാന്‍ പാഞ്ഞുകയറി അഞ്ചുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Apr 13, 2020, 14:24 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 13.04.2020) എറണാകുളം നോര്‍ത്തില്‍ കമ്മ്യൂണിറ്റി കിച്ചനില്‍ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങാന്‍ കാത്തുനിന്നവര്‍ക്ക് ഇടയിലേക്ക് മിനി വാന്‍ പാഞ്ഞുകയറി അഞ്ചുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരില്‍ മൂന്നുപേര്‍ തമിഴ്നാട് സ്വദേശികളാണ്. ഒരാള്‍ ഉത്തരേന്ത്യക്കാരനും. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശിക കമ്മ്യൂണിറ്റി കിച്ചനില്‍ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങാന്‍ എത്തിയവരാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ടൗണ്‍ ഹാളിനു മുന്നിലാണ് അപകടമുണ്ടായത്. നോര്‍ത്ത് പാലം ഇറങ്ങിവന്ന വാന്‍ നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അമിതവേഗത്തിലായിരുന്ന വാഹനം സമീപത്തെ മരത്തിലിടിച്ചാണ് നിന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Keywords: Five injured in accident at Kochi, Kochi, News, Food, Ernakulam, Accident, Injured, Hospital, Treatment, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.