Bus Accident | മട്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൻ്റെ ചില്ല് തകർന്ന് അഞ്ചു പേർക്ക് പരിക്ക്


● കനത്ത ചൂടാണ് ചില്ല് പൊട്ടാൻ കാരണമെന്ന് അനുമാനം.
● പേരാവൂർ-തലശ്ശേരി റൂട്ടിലോടുന്ന ബസിനാണ് അപകടം സംഭവിച്ചത്.
● നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനം നടത്തി.
കണ്ണൂർ: (KVARTHA) മട്ടന്നൂർ നഗരത്തിനടുത്ത് ഉരുവച്ചാലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൻ്റെ മുൻവശത്തെ ചില്ല് തകർന്ന് അഞ്ചു യാത്രക്കാർക്ക് പരിക്കേറ്റു. കനത്ത ചൂടേറ്റാണ് ബസിൻ്റെ ചില്ല് പൊട്ടിവീണതെന്നാണ് അനുമാനം. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.
ഉരുവച്ചാൽ വഴി മാലൂർ-പേരാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിൻ്റെ മുൻവശത്തെ ചില്ലാണ് പൂർണമായും തകർന്ന് വീണത്. ചില്ല് തെറിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ഉരുവച്ചാലിലെ ഐ.എം.സി ആശുപത്രിയിൽ ചികിത്സ തേടി. പേരാവൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്നു ബസ്. ബസ് ജീവനക്കാരും മട്ടന്നൂർ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയുക
Five passengers, including two children, were injured when the windshield of a running private bus shattered in Mattannur due to intense heat. The incident occurred near Uruvachal on the Maloor-Peravoor route.
#BusAccident, #Mattannur, #HeatDamage, #Kannur, #KeralaNews, #Injury