നിലവിളിയും ബഹളവും കേട്ട് ഓടിയെത്തിയ പരിസരവസികള്‍ കണ്ടത് അവശനിലയിലായ ബ്യൂടി പാര്‍ലര്‍ ജീവനക്കാരെ; വിഷവാതകം ഉള്ളില്‍ ചെന്നതു കൊണ്ടാണ് കുഴഞ്ഞുവീണതെന്ന് ആശുപത്രി അധികൃതര്‍, എസി തകരാറെന്ന് സംശയം
Jul 17, 2021, 11:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആറ്റിങ്ങല്‍: (www.kvartha.com 17.07.2021) ജോലിക്കിടെ ബ്യൂടി പാര്‍ലറില്‍ അഞ്ച് ജീവനക്കാര്‍ കുഴഞ്ഞുവീണു. വെസ്റ്റ് ബംഗാള്‍ സ്വദേശി സുസ്മിത മണ്ഡല്‍ (27), സികിം സ്വദേശികളായ സൗമ്യ (25), ഗ്രേസി (24), ഡാര്‍ജ്‌ലിങ് സ്വദേശി സഞ്ജു (25), ആറ്റിങ്ങല്‍ സ്വദേശി മിനി (45) എന്നിവരാണ് ജോലിക്കിടെ കുഴഞ്ഞുവീണത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ ആറ്റിങ്ങല്‍ മാമം അഷ്ടമുടി ബ്യൂടി പാര്‍ലറിലായിരുന്നു സംഭവം.

വിവാഹവുമായി ബന്ധപ്പെട്ട് വധുവിനെയും ബന്ധുക്കളെയും ഒരുക്കുന്ന തിരക്കിലായിരുന്നു ജീവനക്കാര്‍. ഉച്ചയോടെ വധുവും കൂട്ടരും പോയിരുന്നു. വധുവിന്റെ ചില ബന്ധുക്കളെ ഒരുക്കുന്നതിനിടയിലാണ് ജീവനക്കാര്‍ കുഴഞ്ഞുവീണത്.
ബ്യൂടി പാര്‍ലറിനുള്ളില്‍ നിലവിളിയും ബഹളവും കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് അവശനിലയിലായ ജീവനക്കാരെയാണ്. ഉടന്‍തന്നെ അവശനിലയിലായ ജീവനക്കാരെ വലിയകുന്ന് താലൂകാശുപത്രിയില്‍ എത്തിച്ചു. ഓക്‌സിജെന്‍ നല്‍കിയാണ് ഇവരുടെ ജീവന്‍ രക്ഷിച്ചതെന്നും വിഷവാതകം ഉള്ളില്‍ ചെന്നാണ് ഇവര്‍ കുഴഞ്ഞുവീണതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ജീവനക്കാര്‍ അപകടനില തരണം ചെയ്തു.
അതേസമയം അടച്ചിട്ട പാര്‍ലറില്‍ രാവിലെമുതല്‍ എസി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്ന് ഇവിടെ എത്തിയവര്‍ പറഞ്ഞു. ഏറെ നേരം പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് എസിയുടെ ജനറേറ്ററില്‍നിന്നുള്ള വിഷപ്പുകയാകാം അപകടകാരണമെന്ന് കരുതപ്പെടുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.