Split | മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട്ടിൽ കേരള വിരുദ്ധ സമരം ശക്തമാക്കിയ അഞ്ച് ജില്ലാ കർഷക അസോസിയേഷൻ പിളർന്നു; തീവ്ര തമിഴ് വികാരം ഇളക്കിവിടുന്ന സംഘടനയെന്ന ലക്ഷ്യമാണ് നീക്കത്തിന് പിന്നിലെന്ന് സൂചന
May 10, 2022, 12:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ അജോ കുറ്റിക്കൻ
ഇടുക്കി: (www.kvartha.com) മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നുവെന്ന പ്രചാരണം നടത്തി തമിഴ്നാട്ടിൽ കേരള വിരുദ്ധ സമരം ശക്തമാക്കിയ അഞ്ച് ജില്ലാ കർഷക അസോസിയേഷൻ പിളർന്നു. അസോസിയേഷന്റെ പ്രസിഡന്റായിരുന്ന മധുര കാരക്കുടി സ്വദേശി എസ് ആർ തേവർ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. സംഘടനയിൽ പിളർപ്പിന് കാരണമായി കർഷക അസോസിയേഷൻ നേതാവ് അൻവർ ബാലശിങ്കം ഇതാണ് പറയുന്നതെങ്കിലും തീവ്ര തമിഴ് വികാരം ഇളക്കിവിടുന്ന സംഘടന എന്ന ലക്ഷ്യമാണ് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനകൾ.
ഇതിനോടകം തേനി, ദിണ്ടിഗൽ, മധുര, രാമനാഥപുരം, ശിവഗംഗൈ എന്നീ ജില്ലകളിലെ മുവായിരത്തോളം കർഷകരെ ഉൾപെടുത്തി സബ് കമിറ്റികളും രൂപീകരിച്ചുകഴിഞ്ഞതായാണ് അറിയുന്നത്. ചൊവ്വാഴ്ച വൈകിട്ട് കമ്പത്ത് കർഷകരുടെ യോഗം വിളിച്ചുകൂട്ടിയിട്ടുമുണ്ട്. യോഗത്തിൽ വച്ച് പുതിയ സംഘടനയുടെ പ്രഖ്യാപനവുമുണ്ടാവും. അഞ്ച് ജില്ലകളിൽ നിന്നായി ഏഴായിരത്തോളം കർഷകർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകാരുടെ അവകാശം വാദം.
മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തിന് പിന്നിൽ പ്രവർത്തിച്ചയാളാണ് ചെങ്കോട്ട സ്വദേശി എസ് അൻവർ ബാലശിങ്കം. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിച്ചാൽ തമിഴ്നാടിന് വെള്ളം നൽകില്ല, കേരളത്തിലെ തമിഴരെ രണ്ടാം തരം പൗരന്മാരായാണ് സർകാർ കാണുന്നത് എന്നിങ്ങനെയാണ് അൻവർ ബാലശിങ്കത്തിന്റെ കാലാകാലങ്ങളായുള്ള ആരോപണങ്ങൾ. 2011 ൽ മുല്ലപ്പെരിയാർ വിഷയം രൂക്ഷമായ സമയത്ത് ഇവിടുത്തെ ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്ന അഞ്ച് ജില്ലകൾ കേന്ദ്രീകരിച്ച് രൂപീകരിച്ച കർഷക കൂട്ടായ്മ പൊടി തട്ടിയെടുത്തായിരുന്നു പ്രചാരണങ്ങൾ.
വർഷങ്ങൾക്ക് മുമ്പ് തന്നെ ബാലശിങ്കത്തിന്റെ നേതൃത്വത്തിൽ മൂന്നാർ, പീരുമേട് തോട്ടം മേഖലയിൽ തമിഴ് - മലയാളം വികാരം ഇളക്കി വിടാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്നാണ് പറയുന്നത്. 2011 ൽ മുല്ലപ്പെരിയാര്‍ സമരകാലത്തും അതിന് ശേഷവും തമിഴരും മലയാളികളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചു. കേരള വിരുദ്ധ മുദ്രാവാക്യം മുഴക്കി തൊഴിലാളികൾ മൂന്നാറിലും പൂപ്പാറയിലും പ്രകടനങ്ങൾ നടത്തിയിരുന്നു. തമിഴ് മക്കള്‍ക്ക് മൂന്നാര്‍ മേഖലയിലുള്ള അവകാശവാദം പ്രഖ്യാപിക്കുന്ന ഷോർട് ഫിലിമുകളും ഡോക്യൂമെന്ററികളും പ്രചരിച്ചു.
മൂന്നാര്‍ ഉള്‍പെടുന്ന ദേവികുളവും ഉടുമ്പന്‍ചോലയും കുമളിയും, മുല്ലപ്പെരിയാര്‍ ഉള്‍പെടുന്ന പീരുമേടും തമിഴ്നാടിനോട് ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ച് തമിഴ് തോട്ടം തൊഴിലാളികള്‍ സമരവും സംഘടിപ്പിച്ചു. പൊമ്പിളൈ ഒരുമൈ സമരത്തിന് പിന്നിൽ മാവോയിസ്റ്റ് ഗ്രൂപുകളുടെ സാന്നിധ്യം രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. അന്ന് ബാലശിങ്കത്തിനൊപ്പമുണ്ടായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ് കേരള ഫെഡറേഷൻ എന്നപേരിൽ സംഘടന രൂപീകരിച്ചായിരുന്നു മൂന്നാറിലെ പ്രവർത്തനങ്ങൾ.
1999 ൽ തിരുനെൽവേലി ജില്ലയിലെ കുറിഞ്ഞ കുളം ഗ്രാമത്തിൽ നാല് ദളിതർ കൊല്ലപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് ഹ്രസ്വചിത്രം നിർമിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും രണ്ട് ജാതി വിഭാഗങ്ങൾ തമ്മിൽ കലാപം സൃഷ്ടിക്കാനും ഇയാൾ ശ്രമിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഇതേ തുടർന്ന് 2006 സെപ്റ്റംബർ 23 ന് തിരുനെൽവേലി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

Keywords: Idukki, Tamilnadu, Kerala, News, Farmers, Mullaperiyar, Mullaperiyar Dam, Tamil, BJP, Politics, Political party, Munnar, Arrest, Five district farmer's associations split in Tamil Nadu. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.