ഒരു കോടിയുടെ ബ്രൗണ്‍ഷുഗറുമായി അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
Sep 3, 2012, 10:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുരുവായൂര്‍: അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടി രൂപ വിലമതിക്കുന്ന ബ്രൗണ്‍ഷുഗറുമായി അഞ്ച് യുവാക്കള്‍ അറസ്റ്റിലായി. നാല് പാക്കറ്റുകളിലായി സൂക്ഷിച്ച 800 ഗ്രാം ബ്രൗണ്‍ഷുഗറാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പാലക്കാട് കുഴിക്കണ്ടത്തില്‍ റഫീഖ് (31), പാലക്കാട് തൃത്താല പുന്നാത്ത് വീട്ടില്‍ സകീര്‍ (29), കോട്ടയം ഭരണങ്ങാനത്തെ ജയപാലന്‍ (37), ഗുരുവായൂര്‍ ചൊവ്വല്ലൂരിലെ ഷാനിഫ് (26), ചൊവ്വല്ലൂര്‍ രായംമരക്കാര്‍ വീട്ടില്‍ ജംഷീര്‍ (25) എന്നിവരാണ് പിടിയിലായത്.
ഇവര്‍ക്ക് ഗുണ്ടാ-ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. റഫീഖും സക്കീറും കുഴല്‍പ്പണ കേസുകളിലും ഉള്പെട്ടിരുന്നു. കോട്ടയത്ത് ജയപാലന്‍ നിരവധി അക്രമക്കേസുകളില്‍ പ്രതിയാണ്. പ്രതികള്‍ക്ക് ബ്രൗണ്‍ഷുഗര്‍ എത്തിച്ചത് പാലക്കാട് സ്വദേശിയാണ്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഘത്തിന് അന്താരാഷ്ട്ര മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ തിങ്കളാഴ്ച ഉച്ചയോടെ തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.
നാര്‍കോട്ടിക്, എക്സൈസ് വകുപ്പുദ്യോഗസ്ഥര്‍ ഞായറാഴ്ച ഗുരുവായൂരിലെത്തി കേസിന്റെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ടൗണ്‍ ഹാളിനുപിന്നില്‍ നിന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ആര്‍.കെ.ജയരാജ്, സിഐ കെ.ജി.സുരേഷ്, എസ്ഐ വി.ഡി.സൂരജ് എന്നിവരാണ് മയക്കു മരുന്ന് സംഘത്തെ അറസ്റ്റുചെയ്തത്. പ്രതികള്‍ ദിവസങ്ങളായി പോലീസിന്റെ അന്വേഷണ വലയത്തിലായിരുന്നു.
Keywords: Arrest, Police, Case, Kerala, Drugs, Quotation Gang, Brown Sugar, Guruvayoor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

